Deshabhimani

കോതമം​ഗലം തട്ടേക്കാ‌ട് കാട്ടാന ആക്രമണം; വയോധികന് പരിക്ക്

Wild Elephant attack.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 30, 2026, 04:32 PM | 1 min read

കോതമം​ഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. തട്ടേക്കാ‌ട് വനാതിർത്തിയിലുണ്ടായ കാട്ടാനാക്രമണത്തിൽ വയോധികന് പരിക്കേറ്റു. പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് തട്ടേക്കാട് സ്വദേശിയായ 91 കാരൻ ശങ്കരന് പരിക്കേറ്റത്.


തലയ്ക്കും കാലിനും കൈയ്ക്കും പരിക്കേറ്റ വയോധികനെ കോതമം​ഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം വിദ​ഗ്ദ ചികിത്സയ്ക്കായി കോതമം​ഗലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ബുധൻ രാവിലെ എട്ട് മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പരിസരവാസികളുടെ നിലവിളി കേട്ടാണ് ശങ്കരൻ വീടിന് പുറത്തിറങ്ങിയത്. ഇതിനിടെ ശങ്കരന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ശങ്കരൻ രക്ഷപ്പെട്ടത്.


ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വീണു പരിക്കേറ്റത്. പ്രദേശം കാട്ടാന ഭീഷണി നേരിടുന്നുവെങ്കിലും ഇതുവരെയും ഫെൻസിങ് സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിരന്തരം കാട്ടാന ഇറങ്ങുന്ന സ്ഥലമാണെന്നും ഉടനടി ഫെൻസിങ് സ്ഥാപിക്കണമെന്ന ആവശ്യവുമാണ് ഉയരുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home