Deshabhimani

ടൈറ്റാനിയത്തെ തകർക്കരുത്‌

പ്രതിഷേധവുമായി ജീവനക്കാരുടെ സെക്രട്ടറിയറ്റ്‌ മാർച്ച്‌

ടൈറ്റാനിയത്തെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജീവനക്കാർ നടത്തിയ സെക്രട്ടറിയറ്റ്‌ മാർച്ച്‌

ടൈറ്റാനിയത്തെ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജീവനക്കാർ നടത്തിയ സെക്രട്ടറിയറ്റ്‌ മാർച്ച്‌

വെബ് ഡെസ്ക്

Published on Nov 19, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിനെ (ടിടിപിഎല്‍) സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജീവനക്കാർ സെക്രട്ടറിയറ്റ്‌ മാർച്ച്‌ നടത്തി. ജീവനക്കാരെ ശമ്പളം നൽകാതെ ദ്രോഹിക്കുന്ന മാനേജ്‌മെന്റ്‌ നിലപാടിനെതിരെയായിരുന്നു പ്രതിഷേധം. ടൈറ്റാനിയം ജനറല്‍ ലേബര്‍ യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ സംഘടിപ്പിച്ച മാര്‍ച്ചിൽ നൂ‍റുകണക്കിന്‌ ജീവനക്കാർ പങ്കെടുത്തു. സ്ഥാപനത്തിന്റെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്‌ ശമ്പളം മുടങ്ങിയത്‌. നാലു മാസം കുടിശ്ശികയാണ്‌. ഭരണകക്ഷി യൂണിയനുകളുടെ സമ്മർദത്തെത്തുടർന്ന്‌ ജൂൺ അവസാനത്തോടെ ഉൽപ്പാദനം നിർത്തിയതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. ഒക്ടോബർ അവസാനത്തോടെ കുടിശ്ശികയുൾപ്പെടെ ശന്പളം നൽകുമെന്ന വാഗ്ദാനവും നടപ്പായില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 19.69 കോടി രൂപയായിരുന്നു പദ്ധതിവിഹിതം. എന്നാല്‍, യുഡിഎഫ് ആദ്യ ബജറ്റില്‍ 10.3 കോടി രൂപയായി വെട്ടിക്കുറച്ചു. വ്യവസായമന്ത്രിക്കും നിയമസഭാ പൊതുമേഖലാ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ്‌ ജീവനക്കാർ സമരത്തിലേക്കു കടന്നത്‌. മാർച്ച് സിഐടിയു സംസ്ഥാന അസിസ്‌റ്റന്റ്‌ ജനറൽ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്‌തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആർ രാമു, യൂണിയൻ പ്രസിഡന്റ് വി കെ പ്രശാന്ത്, സ്‌പാറ്റോ സംസ്ഥാന സെക്രട്ടറി വി സി ബിന്ദു, വി കെ ഷീജ, ക്ലൈനസ് റൊസാരിയോ, കിൻസി ഐവിൻ, എൽ വർഗീസ്, ടി കെ അനീഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home