സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറെ ജീവനക്കാർ ഉപരോധിച്ചു

ട്രേഡ് ഇൻസ്ട്രക്ടർമാരുടെ അന്യായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറെ ഉപരോധിച്ചപ്പോൾ
തിരുവനന്തപുരം
ട്രേഡ് ഇൻസ്ട്രക്ടർമാരുടെ അന്യായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറെ ഉപരോധിച്ചു. പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, പി കെ വിനുകുമാർ, ഷിനു റോബർട്ട്, ജെ ഉല്ലാസ് കുമാർ എന്നിവർ സംസാരിച്ചു.










0 comments