ad
Deshabhimani

തണൽ പദ്ധതിയുമായി
ഡിവൈഎഫ്ഐ

തണൽ ജീവകാരുണ്യ പദ്ധതി ഉദ്ഘാടന വേദിയിൽ നടൻ നോബി മാർക്കോസിനെ വി കെ പ്രശാന്ത് അനുമോദിക്കുന്നു

തണൽ ജീവകാരുണ്യ പദ്ധതി ഉദ്ഘാടന വേദിയിൽ നടൻ നോബി മാർക്കോസിനെ വി കെ പ്രശാന്ത് അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 01:50 AM | 1 min read

വെഞ്ഞാറമൂട്

നാടിന് കൈത്താങ്ങാകാൻ തണൽ സമഗ്ര ജീവകാരുണ്യ പദ്ധതിയുമായി ഡിവൈഎഫ്ഐ തൈക്കാട് യൂണിറ്റ്. സാധാരണക്കാരായവർക്ക് അവരുടെ വീട്ടിലെ വിശേഷങ്ങൾക്ക് കസേരയും മേശയും ടാർപ്പാളിനും ലൈറ്റുകളും സൗജന്യമായി നൽകുന്ന പദ്ധതിയാണ് തണൽ. ലക്കി ഡിപ്പിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ചാണ് സാധനങ്ങൾ വാങ്ങിയത്. വി കെ പ്രശാന്ത് ഉദ്ഘാടനംചെയ്തു. എസ് ബിനു അധ്യക്ഷനായി. നടൻ നോബി മാർക്കോസ് മുഖ്യാതിഥിയായി. മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ അനിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ സജീവ്, ആർ എസ് സുനിൽ, ടി നന്ദു, ബിന്ദുപിള്ള, കെ സുരേഷ്‌കുമാർ, അൽത്താജ്, സിജോ, ടി ഷീബ, അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കലാകാരെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home