ജൈവമാലിന്യത്തിലേക്ക് കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകുന്നു

മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി ഗേറ്റിനു സമീപത്ത് മാലിന്യത്തിനൊപ്പം കുടിവെള്ള പൈപ്പ് പൊട്ടിയൊഴികിയപ്പോള്‍
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൈവമാലിന്യങ്ങള്‍ക്കിടയില്‍ കുടിവെള്ള പൈപ്പ് പൊട്ടിഒഴുകുന്നതില്‍ ആശങ്ക. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി ഗേറ്റിന് സമീപത്ത് ജൈവമാലിന്യം തരംതിരിക്കുന്ന സ്ഥലത്തെ കുടിവെള്ള പൈപ്പാണ് പൊട്ടിയൊഴുകുന്നത്. രൂക്ഷ ദുർഗന്ധമുള്ള മലിനജലം ഒഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ആശുപത്രി വാർഡുകളിലും മറ്റും ശുദ്ധജലമെത്തിക്കുന്ന കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത്. മലിനജലം കുടിവെള്ളത്തിൽ കലരാന്‍ സാധ്യതയുണ്ട്. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ക്യാമ്പസിലെ പിഡബ്ല്യുഡി വിഭാഗം നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. കൊതുകുശല്യവും ഇവിടെ രൂക്ഷമാണ്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാൻ എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ജലവിതരണം സുഗമമാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പിനിടയിലൂടെയുള്ള മലിനജലമൊഴുക്ക് തടയുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.









0 comments