യുഡിഎഫിൽനിന്ന് പ്രതിബദ്ധത പ്രതീക്ഷിക്കരുത്: തോമസ് ഐസക്

സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാകമ്മിറ്റി കനൽ സംഘടിപ്പിച്ച കണക്കുകൾ കഥപറയുമ്പോൾ പ്രഭാഷണത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് സംസാരിക്കുന്നു
തിരുവനന്തപുരം
ജീവനക്കാരോട് എൽഡിഎഫ് സർക്കാരുകൾക്കുണ്ടായിരുന്ന പ്രതിബദ്ധത യുഡിഎഫ് സർക്കാരിൽനിന്ന് പ്രതീക്ഷിക്കരുതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. കോവിഡ് കാലത്തുപോലും എൽഡിഎഫ് സർക്കാർ ശമ്പളപരിഷ്‌കരണം നടപ്പാക്കി. എന്നാലിപ്പോൾ ശമ്പളപരിഷ്‌കരണം, ഡിഎ എന്നിവയിൽ ഒരുറപ്പും നൽകാൻ യുഡിഎഫ് സർക്കാരിന് കഴിയുന്നില്ല. ക്ഷേമപദ്ധതികൾ മുടങ്ങിയാൽ വലിയ സമരങ്ങൾ ഉയർന്നുവരും. 2029ൽ എൽഡിഎഫിന്റെ തിരിച്ചുവരവിനാകും അത് സാക്ഷ്യംവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ധവളപത്രം, ബജറ്റ്, ബദൽ ധവളപത്രം എന്നിവയെ അടിസ്ഥാനമാക്കി കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി കനൽ സംഘടിപ്പിച്ച ‘കണക്കുകൾ കഥപറയുന്പോൾ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനൽ ചെയർപേഴ്‌സൺ എം പി പ്രിയമോൾ അധ്യക്ഷയായി. ജനറൽ സെക്രട്ടറി എസ് എസ് ദീപു, പ്രസിഡന്റ് നിഷ ജാസ്‌മിൻ, സെക്രട്ടറി സിന്ധു ഗോപൻ, കനൽ ജോയിന്റ് കൺവീനർ റോസ്‌മേരി പ്രസില്ല എന്നിവർ സംസാരിച്ചു.









0 comments