ad
Deshabhimani

അയൽവാസികളെ കൊടുവാൾകാട്ടി ഭീഷണിപ്പെടുത്തി ആക്രമിച്ചു; യുവാവിന് തടവും പിഴയും

jail new
വെബ് ഡെസ്ക്

Published on Jul 25, 2026, 06:22 AM | 1 min read

കൊട്ടാരക്കര : ദമ്പതിമാരെയും മകളെയും കൊടുവാൾകാട്ടി ഭീഷണിപ്പെടുത്തി മർദിച്ച കേസിൽ യുവാവിന് അഞ്ചുവർഷവും ഒരു മാസവും തടവും 15,000 രൂപ പിഴയും ശിക്ഷ. വെളിനല്ലൂർ റോഡുവിള കട്ടേണി അൽത്താഫ് മൻസിലിൽ അൽത്താഫി (26)നെയാണ് കൊട്ടാരക്കര അസിസ്റ്റന്റ്‌ സെഷൻസ് കോടതി ജഡ്ജി എ ഷാനവാസ് ശിക്ഷിച്ചത്.


2021 ആഗസ്ത് മൂന്നിന് കട്ടേണി തൈക്കാവിനു സമീപമായിരുന്നു സംഭവം. കട്ടേണി ഇരപ്പുപാറ പുത്തൻവീട്ടിൽ സജീവ്, ഭാര്യ ജാസ്മിൻ, മകൾ എന്നിവരെയാണ് ആക്രമിച്ചത്. യുവാവ് തങ്ങളുടെ വീട്ടിലെത്തുന്നത് വിലക്കിയതും പൊലീസിൽ പരാതി നൽകിയതിലും പ്രകോപിതാനായിട്ടായിരുന്നു അക്രമണം.


പൂയപ്പള്ളി എസ്ഐ ആയിരുന്ന നുജുമുദീൻ രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ വി വി സുരേഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വെളിയം കെ ഷാജി ഹാജരായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home