'ഡോ. റാമിന്റെ അറസ്റ്റിൽ മാത്രം എങ്ങനെ വീഴ്ച പറ്റി'; പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റിൽ പോലീസിനെ വിമർശിച്ച് ഹൈക്കോടതി. റാമിന്റെ അറസ്റ്റിൽ മാത്രം എങ്ങനെ വീഴ്ച പറ്റിയെന്നും പൊലീസ് അച്ചടക്കനടപടി വിളിച്ചുവരുത്തുകയാണെന്നും കോടതി പറഞ്ഞു. ഡിവൈഎസ്പി സുധീർ കല്ലനെതിരെയും വിമർശനമുണ്ട്.
താങ്കൾ ഡിവൈഎസ്പി ആയിട്ട് എത്രകാലം ആയെന്നും ഇതുവരെ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോടതി ചോദിച്ചു. ഭൂരിഭാഗം കേസുകളും തെളിയിക്കപ്പെട്ടിട്ടുണ്ട്. പത്തിൽ ഒൻപതു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിയെ സംരക്ഷിക്കാം ശ്രമിക്കുകയാണ്.
പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഉണ്ടാക്കിയില്ല പൊലീസ് അന്വേഷണം നടത്തേണ്ടത്. നിലവിൽ രാജ്യത്ത് നീതിന്യായ വ്യവസ്ഥ അന്യം നിന്ന് പോയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള പൊലീസിന്റെ വഴിവിട്ട നീക്കം വിവാദമായതോടെ പുതിയ അന്വേഷകസംഘത്തെ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച് തലയൂരാനാണ് ശ്രമം.
നിലവിലുള്ള അന്വേഷക സംഘത്തെ പൂർണമായും മാറ്റി. എസ്‌പി മോഹനചന്ദ്രനാണ് ചുമതല. എസ്‌സി–എസ്‌ടി സ്‌പെഷൽ കോടതിയായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജിയുടെ ഉത്തരവ് ലംഘിച്ചാണ് കോടതി വിട്ടയച്ച പ്രതിയെ വീണ്ടും പിടിച്ചത്.
ഉത്തരവ് ലംഘിച്ചുള്ള അറസ്റ്റിൽ നടപടി ഉറപ്പായതോടെ ബന്ധുക്കൾക്കൊപ്പം വിടാനും പൊലീസ് നിർബന്ധിതരായി. സുപ്രീംകോടതിയുടെ മാർഗനിർദേശം ലംഘിക്കപ്പെട്ടെന്ന് പ്രഥമദൃഷ്‌ട്യാ കോടതി കണ്ട കേസിലാണ് വൻ നിയമലംഘനം.










0 comments