ad
Deshabhimani

ഒടുവിൽ ഹർജി പരിഗണിക്കാൻ തീരുമാനം; വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തിൽ രണ്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Supreme court.jpg
വെബ് ഡെസ്ക്

Published on Jul 25, 2026, 07:54 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് ആക്രമണങ്ങളെ സംബന്ധിച്ച ഹർജികൾ ഇന്ന് പരിഗണിക്കാൻ സുപ്രീംകോടതി. പൊലീസ് അതിക്രമണങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഹർജിയാണ് പരിഗണിക്കുക.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇതിനെസംബന്ധിച്ച പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുക.


വിദ്യാർഥികൾ നേരിടുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തരമായി ഇത് സംബന്ധിച്ച ഹർജി പരിഗണിക്കണമെന്ന ആവശ്യത്തോട് സുപ്രീൻകോടതി കാണിച്ച വിമുഖത വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.


പൊലീസ് ആക്രമണത്തിന് വിഡിയോകൾ കാണിക്കാൻ തയാറായ അഭിഭാഷകനോട് വീഡിയോ കാണാൻ കോടതിക്ക് സമയമില്ലെന്നും വെറുതെ കോടതിയുടെ സമയം കളയരുതെന്നുമായി ആദ്യം കോടതി പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.


സുപ്രീംകോടതിയിലേക്ക് വരുന്ന പോസ്റ്റ് കാർഡുകൾ പോലും സ്വീകരിച്ച് പൊതുതാത്പര്യ ഹർജിയായി പരിഗണിക്കുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു എന്ന് മുൻ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.


എന്നാൽ കത്തായി ആണ് പരാതി ലഭിച്ചതെന്നും ഹർജിയായി ലഭിക്കാത്തതുകൊണ്ടാണ് പരിഗണിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രംഗത്ത് വന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home