കൊല്ലം– കോട്ടയം– എറണാകുളം മെമുവിന് 12 കോച്ച്; തിങ്കളാഴ്‌ച മുതൽ അധിക കോച്ചുകളുമായി സർവീസ്

പ്രതീകാത്മകചിത്രം
സ്വന്തം ലേഖകൻ
Published on Jul 25, 2026, 07:58 AM | 1 min read
കൊല്ലം : കൊല്ലം– കോട്ടയം– എറണാകുളം പാതയിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം എട്ടായി കുറച്ചതിനെതിരെ ഉയർന്ന പ്രതിഷേധം ഫലംകണ്ടു. തിങ്കളാഴ്ച മുതൽ 12 കോച്ചുമായി മെമു സർവീസ് നടത്തും. ഇതിനാവശ്യമായ അധിക കോച്ചുകൾ ശനിയാഴ്ച കൊല്ലത്ത് എത്തും. സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച തന്നെ 12 കോച്ചോടെ സർവീസ് ആരംഭിക്കാനാണ് ശ്രമം. അല്ലാത്തപക്ഷം തിങ്കളാഴ്ച മുതൽ ഓഫീസ് ദിനത്തിൽ പൂർണമായും 12 കോച്ചോടെ സർവീസ് നടത്താനാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് റെയിൽവേ മന്ത്രാലയം നൽകിയിട്ടുള്ള അടിയന്തര നിർദേശം.
തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ മെമു കോച്ചുകളുടെ സാങ്കേതിക തകരാറും സ്പെയർ റേക്കിന്റെ അഭാവവും മൂലമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊല്ലം– കോട്ടയം– കൊല്ലം മെമു ട്രെയിൻ എട്ട് കോച്ചുമായി സർവീസ് നടത്തിയിരുന്നത്. ഇതുമൂലം വിദ്യാർഥികളും വനിതാ യാത്രക്കാരും ഓഫീസ് ജീവനക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അതിരൂക്ഷമായ തിരക്കിലും ദുരിതത്തിലുമായി. അതിനിടെ തിരുവനന്തപുരം റെയിൽവേ ഡിവിഷന് സ്ഥിരമായി ഒരു സ്പെയർ മെമു റേക്ക് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.









0 comments