രാജിവയ്ക്കാതെ പിന്മാറില്ല; ഡൽഹിയിൽ സിജെപിയും സർക്കാരും ഇന്നും ചർച്ച നടത്തും

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാക്രമക്കേടുകളും ചൂണ്ടിക്കാട്ടി കോക്ക്രോച്ച് ജനത പ്രതിയും വിദ്യാർത്ഥിയും നടത്തുന്ന സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സിജെപി നേതാക്കൾ അറിയിച്ചു.
ഇതിനായി ഇന്നും കേന്ദ്രസർക്കാർ പ്രതിനിധികളും സിജെപി നേതാക്കളും ചർച്ച നടത്തും. ധർമേന്ദ്ര പ്രധാന്റെ രാജി ഒഴികെയുള്ള മറ്റു രണ്ട് ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാമെന്നും പ്രതിഷേധക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും കേന്ദ്രം ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും പ്രധാനെ സംരക്ഷിക്കുന്ന നീക്കം തന്നെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നത്.
കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും സിജെപി വക്താക്കളായ അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരുമായാണ് ചർച്ച നടത്തിയത്. പ്രധാൻ രാജിവയ്‌ക്കുന്നതിൽ തീരുമാനമെടുക്കാൻ ശനിയാഴ്‌ച വരെ സമയം അനുവദിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.
ചർച്ച ശനിയാഴ്‌ചയും തുടരും. എൻടിഎ ഉദ്യോഗസ്ഥരായ 47 പേരെ നീക്കിയെന്നും റിപ്പോർട്ടുണ്ട്. ചോദ്യചോർച്ച കേസുകളിൽ ശിക്ഷ കടുപ്പിച്ചുള്ള ഭേദഗതി ബില്ലിന് വെള്ളിയാഴ്‌ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.









0 comments