കേരള ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ ജില്ലാ കൺവൻഷൻ

കേരള ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ കൺവൻഷൻ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജി പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഓഫീസേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എസ് കെ അശ്വതി പിള്ള അധ്യക്ഷയായി. സെക്രട്ടറി എം എ അനൂപ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി ജില്ലാ സെക്രട്ടറി എൻ നിഷാന്ത്, മിഥുൻ, വിദ്യ, അരവിന്ദ്, സി ലക്ഷ്മി എന്നിവർ സംസാരിച്ചു. വിരമിച്ച ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ ആർ പത്മകുമാറിനെ ആദരിച്ചു. കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റായി സി ലക്ഷ്മിയെ തെരഞ്ഞെടുത്തു.










0 comments