ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം
പതാകദിനം ആചരിച്ചു

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം യൂത്ത് സെന്ററിൽ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് പതാക ഉയർത്തുന്നു
കൊച്ചി
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ജില്ലയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ സംസാരിച്ചു.
ജില്ലാ ട്രഷറർ കെ പി ജയകുമാർ കോതമംഗലം ബ്ലോക്ക് കമ്മിറ്റിയിലെ തൃക്കാരിയൂർ യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് അങ്കമാലി ബ്ലോക്ക് കമ്മറ്റിയിലെ ടൗൺ യൂണിറ്റിലും ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ തേവര എ കെ ജി യൂണിറ്റിലും ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജോ എബ്രഹാം കവളങ്ങാട് പോത്താനിക്കാട് ടൗൺ യൂണിറ്റിലും പതാക ഉയർത്തി. ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളിൽ പറവൂരിലാണ് ജില്ലാ സമ്മേളനം.











0 comments