വർക്കല നഗരസഭയിൽ വികസനച്ചന്തം

വർക്കല നഗരസഭ ടൗൺഹാൾ
വർക്കല
വർക്കല നഗരസഭ തുടർച്ചയായ 10 വർഷം എൽഡിഎഫ് ഭരണ നേതൃത്വത്തിൽ സമസ്ത മേഖലകളിലും വികസന മുന്നേറ്റം. മാലിന്യമുക്ത നഗരത്തിനാണ് കൂടുതൽ പ്രാധാന്യം. സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിച്ചതും വർക്കല നഗരസഭയിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഗാർഹിക ബയോമെഡിക്കൽ സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തിൽനിന്നും വൈദ്യുതി പ്ലാന്റ് യാഥാർഥ്യമായത്. പ്രതിദിനം അഞ്ച് ടൺ മാലിന്യങ്ങൾ സംസ്‌കരിക്കുവാൻ ശേഷിയുള്ള ഇവിടെ 60 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. കുടുംബശ്രീ സംരംഭകർക്കായി 1,20,60,000 രൂപ നൽകി. നഗരാരോഗ്യകേന്ദ്രം, അങ്കണവാടി കം ക്രഷെ, രാത്രികാല മൃഗചികിത്സാ സേവനം, അമൃതമിത്ര പദ്ധതി പ്രകാരം ക്ലിഫ് പരിപാലനം, ശുചിത്വ സാഗര സുന്ദര തീരം പദ്ധതി, സീറോ ഷാഡോ കോണ്ടെസ്റ്റ്, പാലിയേറ്റീവ് കെയർ എന്റെ രോഗീബന്ധു സംഗമം മുതലായ പദ്ധതികൾ ആരംഭിച്ചു. ഹരിത നഗരസഭാ പ്രഖ്യാപനം, ഹരിത കേരളം മിഷൻ ശുചിത്വ മിഷൻ ഹരിത സഭ പ്രഖ്യാപനം, സ്വച്ഛതാ ഹി സേവ പ്രഖ്യാപനം എന്നിവ നടത്തി. പ്രധാന പദ്ധതികൾ റെയിൽവേ സ്റ്റേഷന് എതിർവശത്തായി 52 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച് പ്രവർത്തനമാരംഭിച്ചു. രാത്രികാലങ്ങളിലെത്തുന്ന സ്ത്രീൾക്ക് അഭയ കേന്ദ്രമായുള്ള ഷീ ലോഡ്ജിൽ 5 മുറികളും സിസിടിവി കാമറയും ജിംനേഷ്യവുമുണ്ട്. 2.20 കോടി ചെലവഴിച്ച് വാതകശ്മശാനം - വിമുക്തി യാഥാര്‍ഥ്യമാക്കി. 1.76 കോടി ചെലവഴിച്ച് ടൗണ്‍ ഹാള്‍ നവീകരിച്ചു. പുതിയ ആര്‍ആര്‍എഫ്, ദ്രവമാലിന്യ സംസ്‌കരണത്തിന് 4.83 കോടി രൂപയുടെ പദ്ധതി. സൗജന്യ ഗാര്‍ഹിക കുടിവെള്ള പദ്ധതി തുടങ്ങി. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ അപേക്ഷിച്ച 2600 പേര്‍ക്ക് സൗജന്യ കണക്ഷന്‍ കൊടുത്തു. കരുനിലക്കോട്, രഘുനാഥപുരം, തൊടുവേ, കുരയ്ക്കണ്ണി എന്നിവിടങ്ങളില്‍ നഗരാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ശാരദാഗിരി റോഡില്‍ നഗര കുടുംബാരോഗ്യ കേന്ദ്ര നിര്‍മാണത്തിന് തുടക്കമായി. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്, വിശാലമായ അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി. പുതിയ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നൂതന വികസനങ്ങള്‍ ആരംഭിച്ചു. 907 പേര്‍ക്ക് ഭവനവും160 പേര്‍ക്ക് വീടിനു ഭൂമിയുമായി. മൂന്ന് സ്ഥലങ്ങളില്‍ അങ്കണവാടികള്‍ക്ക് സ്വന്തമായി സ്ഥലങ്ങള്‍ വാങ്ങി. നാല് പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി. 41 അങ്കണവാടികളില്‍ ഭൂരിപക്ഷവും സ്മാര്‍ട്ടാക്കി. ഒരു ബേബി കെയര്‍ ക്രഷെ അങ്കണവാടിയും തുടങ്ങി. ഭിന്നശേഷി പഠനം, സ്പീച്ച് തെറാപ്പി, യോഗ, പട്ടികജാതി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠന സാമഗ്രികളും പഠന സഹായവും നല്‍കി വരുന്നു. സ്വച്ഛ് സർവേക്ഷൻ മികവിൽ വർക്കല നഗരസഭ ശുചിത്വത്തിൽ ദേശീയ തലത്തിൽ ഇക്കുറി 157–-ാം റാങ്കുമായി വർക്കല നഗരസഭ. 50,000ൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കിടയിൽ ശുചിത്വരംഗത്തും ശാസ്ത്രീയ മാലിന്യസംസ്‌കരണ സംവിധാനങ്ങളിലുമുള്ള പ്രകടനത്തിന്റ അടിസ്ഥാനത്തിലാണ് അംഗീകാരം. ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർവൺ പദവി, ഒഡിഎഫ് പ്ലസ് സർട്ടിഫിക്കേഷൻ എന്നീ നേട്ടങ്ങളും നേടി. മാലിന്യ സംസ്കരണരംഗത്തും വലിയ പുരോഗതിയുണ്ടായി. ടീവാട്ടേഡ് വിൻഡ്രോ കമ്പോസ്റ്റിങ് പ്ലാന്റ്, റിസോഴ്സ് റിക്കവറി ഫെസിലിറ്റി, സാനിറ്ററി ഇൻസിനറേറ്റർ പ്ലാന്റ്, 50 കിലോലിറ്റർ ശേഷിയുള്ള ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു.









0 comments