ad
Deshabhimani

ശരത്‌ചന്ദ്ര പ്രസാദിനെ വിമർശിച്ചു

ഡിസിസി അംഗത്തിന്‌ സസ്‌പെൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 10, 2026, 06:07 AM | 1 min read

തിരുവനന്തപുരം

കോൺഗ്രസ്‌ നേതാവ്‌ ശരത്‌ചന്ദ്രപ്രസാദിനെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ച ഡിസിസി അംഗത്തിനെതിരെ നടപടി. പാങ്ങപ്പാറ അശോകൻ എന്ന ജില്ലാ കമ്മിറ്റിയംഗത്തിനെയാണ്‌ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ സസ്‌പെൻഡ്‌ ചെയ്‌തത്‌. ‘പാർടി കൊടുത്ത സീറ്റുകളിൽ തോൽക്കുന്ന ഒരാൾ വീണ്ടും കഴക്കൂട്ടത്തിന് വേണോ’–എന്നാണ്‌ പാങ്ങപ്പാറ അശോകൻ വിമർശിച്ചത്‌. സാമ്പത്തിക ക്രമക്കേട്‌, സഹകരണ ബാങ്കുകളിൽ ബാധ്യതയുള്ളയാൾ, താൽക്കാലിക ജോലിക്ക് ഏജന്റുമാരെവച്ച്‌ പണസമാഹരണം നടത്തുന്നയാൾ എന്നിങ്ങനെയും ആരുടെയും പേരെടുത്തുപറയാതെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്‌. സസ്‌പെൻഷൻ ഓർഡറിൽ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ശരത്‌ചന്ദ്ര പ്രസാദിനെ അപമാനിച്ചതിനാണ്‌ നടപടി എന്ന്‌ പ്രത്യേകം പറയുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home