ad
Deshabhimani

ഡിഎഡബ്ല്യുഎഫ് സെക്രട്ടറിയറ്റ് മാർച്ച്

ഡിഎഡബ്ല്യുഎഫ് സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി അജി അമ്പാടി 
ഉദ്ഘാടനം ചെയ്യുന്നു

ഡിഎഡബ്ല്യുഎഫ് സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി അജി അമ്പാടി 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 12:00 AM | 1 min read

കഴക്കൂട്ടം

ഭിന്നശേഷി ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നത് തുടരുക, സാമൂഹിക പെൻഷൻ അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഗൂഢശ്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിഎഡബ്ല്യുഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റ് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി അജി അമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വട്ടയം അനിൽ അധ്യക്ഷനായി. ട്രഷറർ ഗീതാറാണി, സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം സന്തോഷ്, സുരേന്ദ്ര ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇലിപ്പോട് ബാബു, അനിൽകുമാർ, കൈമനം ചന്ദ്രൻ, വർക്കല മുനീർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home