ad
Deshabhimani

ജാഗ്രത പാലിക്കണമെന്ന്‌ സൈബർ പൊലീസ്‌

‘ബോസ് സ്കാമി'ന്റെ പേരിൽ സൈബർ തട്ടിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2026, 12:39 AM | 1 min read

തിരുവനന്തപുരം​

പ്രമുഖ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ഉന്നത ഉദ്യോഗസ്ഥരെയും ധനകാര്യ വിഭാഗം ജീവനക്കാരെയും ലക്ഷ്യമിട്ട് "ബോസ് സ്‌കാം" അഥവാ സിഇഒ ഇംപേർസൊനേഷൻ ഫ്രോഡ്‌ ‘ എന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന്‌ സൈബർ പൊലീസ്‌. ആർബിഐ അല്ലെങ്കിൽ ഔദ്യോഗിക ഓഡിറ്റ്‌ ടീമുകളുടെ പേരിൽ വ്യാജ അടിയന്തര സന്ദേശങ്ങൾ അയച്ച് ഉദ്യോഗസ്ഥരിൽ പരിഭ്രാന്തി സൃഷ്ടിക്കും. തുടർന്ന് സിപ് ഫയലുകളിലൂടെ മാൽവെയർ അടങ്ങിയ ഫയലുകൾ അയച്ച് സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാക്കും. ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജപ്രൊഫൈലുകൾ നിർമിക്കുകയോ അക്കൗണ്ടുകൾ കൈക്കലാക്കുകയോ ചെയ്യും. ജീവനക്കാരുടെ വാട്സാപ് വെബ് ഉപയോഗിച്ച് അടിയന്തരമായി പണം കൈമാറാൻ സിഇഒമാരുടെ പേരിൽ ആവശ്യപ്പെടുകയാണ്‌ രീതി. വാട്സ്ആപ് അല്ലെങ്കിൽ ഇ- മെയിൽ സന്ദേശങ്ങൾ മാത്രം വിശ്വസിച്ച് പണമിടപാടുകൾ നടത്തരുത്. വലിയ തുകകൾ കൈമാറുംമുന്പ്‌ നേരിട്ട് വിളിച്ച് ഉറപ്പുവരുത്തണം. സുരക്ഷ ഉറപ്പാക്കാനായി വാട്സ്ആപ്പിലെ 'ലിങ്ക്ഡ് ഡിവൈസസ്' ഏതൊക്കെയാണെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. കൂടാതെ സാമ്പത്തിക ഇടപാടുകൾക്കായി ഒന്നിലധികം പേരുടെ അനുമതി ആവശ്യമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക. സാമ്പത്തിക തട്ടിപ്പിനിരയായാൽ 1930 എന്ന ഹെൽപ്‌ലൈൻ നമ്പരിലോ www.cybercrime.gov.inലോ പരാതി രജിസ്റ്റർ ചെയ്യണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home