print edition കവർച്ചക്കേസിൽ ദമ്പതികളും മകനും പിടിയിൽ

ആലപ്പുഴ: തിരുവനന്തപുരം പോത്തൻകോട് ഗൃഹനാഥന് മദ്യം നൽകി അബോധാവസ്ഥയിലാക്കി 10 ലക്ഷം രൂപയുടെ സ്വത്തുക്കൾ കവർന്ന കേസിൽ ദമ്പതികളും മകനുമടക്കം മൂന്നുപേർ ആലപ്പുഴയിൽ പിടിയിൽ. നെയ്യാറ്റിൻകര ആറാലൂംമൂട് മേലേപുത്തൻവീട് തടികോട്ടുകോണം പ്രകാശ് (സുനിൽ- – 40), ഭാര്യ ദീപ (42), മകൻ അഖിൽ (23) എന്നിവരെയാണ് കലവൂരിലെ ആരാധനാലയത്തിൽനിന്ന് പൊലീസ് പിടികൂടിയത്.
ഞായർ വൈകിട്ട് 5.30ന് കടകംപള്ളി ആനയറ ഈറോഡ് വീട്ടിലാണ് സംഭവം. വയോധികനെ അബോധവസ്ഥയിലാക്കിയ ശേഷം സ്വർണമാല, മോതിരം, കൈചെയിൻ, 8000 രൂപ, എടിഎം കാർഡ്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, എക്‌സ്-സർവീസ് കാർഡ് എന്നിവയാണ് കവർ ന്നത്. ഒളിവിൽ പോയ പ്രതികൾ ആലപ്പുഴ കലവൂരിലെ ആരാധനാലയത്തിൽ കഴിയുന്നതായി ജില്ലാ പൊലീസ് മേധാവി വിഷ്‌ണു പ്രദീപിന് ലഭിച്ച വിവരത്തെത്തുടർന്നാണ് പിടികൂടിയത്.
ആലപ്പുഴ ഡിവൈഎസ്‌പി മുകേഷിന്റെ നിർദേശപ്രകാരം ഇൻസ്‌പെക്‌ടർ വിനീഷിന്റെ നേതൃത്വത്തിൽ എസ്ഐ മുജീബ്, എഎസ്ഐ ഉല്ലാസ്, വിഷ്‌ണു, വിപിൻദാസ്, ശ്യാം, ബിജു, ബിനോയ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ മണ്ണഞ്ചേരി പൊലീസിന് കൈമാറി. തുടർനടപടികൾക്കായി ഇവരെ തിരുവനന്തപുരം പൊലീസിന് കൈമാറും.










0 comments