ad
Deshabhimani

മൃതദേഹം സംസ്കരിച്ചു, അന്ത്യകർമങ്ങളും നടത്തി; 'മരിച്ച' മകൻ തിരികെയെത്തി, അമ്പരപ്പിൽ കുടുംബം

Missing

Photo: India-today

വെബ് ഡെസ്ക്

Published on Sep 02, 2026, 10:18 AM | 1 min read

ഭുവനേശ്വർ: മൃതദേഹം സംസ്കരിക്കുകയും അന്ത്യകർമങ്ങളും നടത്തിയതിന് പിന്നാലെ മകൻ തിരികെ എത്തിയതിന്റെ അമ്പരപ്പിൽ കുടുംബം. ഒഡിഷയിലെ ഢെങ്കനാലിലാണ് സംഭവം. 29കാരനായ സനാതൻ നായിക്ക് ആണ് കാണാതായി ഒരു മാസത്തിന് ശേഷം തിരികെ എത്തിയത്. ജൂലൈ 27 നാണ് നായിക് വീട്ടിൽ നിന്നും സൈക്കിളിൽ പുറപ്പെട്ട‌ത്. ഇയാള്‍ തിരിച്ചെത്തായതോടെ കുടുംബം തിരച്ചിൽ നടത്തി.


പിന്നാലെ പൊലീസിൽ പരാതി നൽകി. ശേഷം നടത്തിയ അന്വേഷണത്തിൽ സമീപത്തെ നെയൽവയലിൽ ജീർണിച്ച അവസ്ഥയിൽ ഒരു മൃതദേഹം കണ്ടെത്തി. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം മകന്റേതാണെന്ന് കുടുംബം ഉറപ്പിച്ചു. മൃതദേഹം സംസ്കരിക്കുകയും അന്ത്യകർമങ്ങള്‍ നടത്തുകയും ചെയ്തു. നായിക് മാനസികാരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് വിവരം.


എന്നാൽ നായിക് ജീവനോടെയുണ്ടെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. പൊലീസ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നായിക്കിനെ കണ്ടെത്തിയ സ്ഥലത്തേയ്ക്ക് കുടുംബം എത്തി. തു‌ടർന്ന് മകനെ വീട്ടിലെത്തിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നായിക്കിന്റേതാണെന്ന് കരുതി സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന ചോദ്യമാണ് ഉയരുന്നത്. സംഭവത്തിൽ പൊലീസ് ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home