മീരാൻകടവിൽ വെൽനെസ് പാർക്ക് നിർമാണം പുരോഗമിക്കുന്നു

മീരാൻകടവ് പാലത്തിനുതാഴെ നിർമാണം പുരോഗമിക്കുന്ന വെൽനെസ് പാർക്ക്

സ്വന്തം ലേഖകൻ
Published on Jun 03, 2026, 12:00 AM | 1 min read
ചിറയിൻകീഴ്
അഞ്ചുതെങ്ങ് മീരാൻകടവിൽ വെൽനെസ് പാർക്കിന്റെയും ബോട്ട്‌ജെട്ടിയുടെയും നിർമാണം പുരോഗമിക്കുന്നു. വെസ്റ്റ്കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുതെങ്ങ്- കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിനുതാഴെ അഞ്ചുതെങ്ങ് പഞ്ചായത്ത് പരിധിയിലാണ് പാർക്ക് നിർമിക്കുന്നത്. ബോട്ട്ജെട്ടി,വെൽനസ് ക്ലബ്, കോഫി ഷോപ്, വിശ്രമ കേന്ദ്രം,ശൗചാലയം, കുട്ടികൾക്കുള്ള പാർക്ക്, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, സൗന്ദര്യവൽക്കരണം, റോഡ് പുനരുദ്ധാരണം, തൂണുകളിൽ ചുവർചിത്രങ്ങൾ, കായലിന് സമാന്തരമായി കമ്പിവേലി, കായൽ സൗന്ദര്യം വീക്ഷിക്കുന്നതിനായി കൽബെഞ്ചുകൾ എന്നിവയാണ് ഒരുക്കുന്നത്. പദ്ധതിക്കായി പഴയ പാലം പൊളിച്ച് നീക്കിയിരുന്നു. കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻവകുപ്പിന്റെ ധനസഹായത്തോടെ ഒന്നരക്കോടി രൂപയാണ് കഴിഞ്ഞ എൽഡിഫ് സർക്കാർ അനുവദിച്ചത്.








0 comments