ബഡ്സ് സ്കൂൾ ആയമാരെ പുറത്താക്കാന്‍ കോണ്‍ഗ്രസ്

നെയ്യാറ്റിൻകര
പെരുങ്കടവിള പഞ്ചായത്തിലെ ബഡ്സ് സ്കൂള്‍ ആയമാരുടെ നിയമനം കോൺഗ്രസ് ഭരണസമിതി അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി. ആയമാരായ ബീന, സുധ എന്നിവരുടെ നിയമനം പുതുക്കി നൽകാന്‍ കോൺഗ്രസ് ഭരണസമിതി തയ്യാറാകുന്നില്ല. ഇവരെ മാറ്റി, പകരം ഇഷ്ടക്കാരെ നിയമിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. നിയമനത്തിന് പൊതുവെയുള്ള ഇന്റർവ്യൂ ബോർഡിനെ നോക്കുകുത്തിയാക്കി കോൺഗ്രസ് പ്രാദേശിക നേതാക്കളെ തിരുകിക്കയറ്റാനാണ് നീക്കം. ഒമ്പത് വർഷമായി ജോലി ചെയ്യുന്ന രണ്ട് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇവരെ പുറത്താക്കിയ കോണ്‍ഗ്രസ് നീക്കത്തില്‍ പ്രതിഷേധം ശക്തമാണ്.










0 comments