അനുശോചനയോഗം

ബി രാജശേഖരൻ നായർ അനുശോചന യോഗത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ടി എൻ സീമ സംസാരിക്കുന്നു
ചാല
സിപിഐ എം മുൻ ശ്രീവരാഹം ലോക്കൽ കമ്മിറ്റി അംഗം ബി രാജശേഖരൻനായരുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. സിപിഐ എം ശ്രീവരാഹം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ടി എൻ സീമ, സിപിഐ എം ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എസ് കണ്ണൻ, ശ്രീവരാഹം മുൻ കൗൺസിലർ വി ഹരികുമാർ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം കെ സിനുകുമാർ, ബിനു മിത്രൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീവരാഹം ലോക്കൽ സെക്രട്ടറി കെ വിനു അധ്യക്ഷനായി.










0 comments