സി – ഡിറ്റിൽ നിർമാണ യൂണിറ്റിലെ തൊഴിലാളികൾക്ക് ഓണം ബോണസ് നിഷേധിച്ചതായി പരാതി

തിരുവനന്തപുരം : സി – ഡിറ്റിന്റെ ഒഐപി ഡിവിഷനുകീഴിൽ പ്രവർത്തിക്കുന്ന കെഎസ്‌ബിസി നിർമാണ യൂണിറ്റിലെ തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചിരുന്ന പൂർണ ശമ്പളത്തിന് തുല്യമായ ഓണം ബോണസ് ഈ വർഷം നിഷേധിച്ചതായി പരാതി. പുതിയ കരാറിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ ബോണസ് നിഷേധിക്കുകയായിരുന്നെന്നാണ് തൊഴിലാളികളുടെ ആരോപണം. പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുപോലും ഇടപെടൽ ഉണ്ടായില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.
വിഷയത്തിൽ തൊഴിൽവകുപ്പ് ഇടപെട്ട് മുൻകാല ബോണസ്, ശമ്പളം, സീനിയോറിറ്റി എന്നിവ സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നും മുൻകാലങ്ങളിൽ ലഭിച്ചിരുന്ന ഓണം ബോണസ് ഈ വർഷവും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.










0 comments