കുടുംബത്തിലെ 4 പേരെ കാണാതായെന്ന് പരാതി

വർക്കല
രണ്ട് മക്കളുൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ കാണാനില്ലെന്ന് പരാതി. നടയറ എംഎ കലാം റോഡിൽ റസൂൽ മൻസിലിൽ റൗഫ് (52), ഭാര്യ ഹസീന (42), മക്കളായ റസൂൽ (12), റസൽ (5) എന്നിവരെയാണ് ആഗസ്‌ത് 31 രാവിലെമുതൽ കാണാതായത്. സഹോദരങ്ങൾ ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അയിരൂർ പൊലീസിൽ പരാതി നൽകി. പ്രവാസിയായിരുന്ന റൗഫ് നാലുവർഷം മുമ്പ് നാട്ടിലെത്തി പെയിന്റിങ് തൊഴിലാളിയായി കഴിയുകയായിരുന്നു. ഹസീന വീട്ടമ്മയും റസൂൽ ഏഴാം ക്ലാസിലും റസൽ എൽകെജി വിദ്യാർഥിയുമാണ്. വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് വായ്പ എടുത്തതുവഴി ഇവർക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. തിരിച്ചടവുകൾ മുടങ്ങിയതോടെ പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് സമ്മർദവും ഭീഷണികളും ഉണ്ടായിരുന്നുതായും ബന്ധുക്കൾ പറഞ്ഞു. വീടും പുരയിടവും വിറ്റ് ബാധ്യത തീർക്കാൻ റൗഫ് ശ്രമിച്ചിരുന്നു. അപ്പോഴാണ് കുടുംബത്തിലെ ചില തർക്കങ്ങളുമായി ബന്ധപ്പെട്ട് സ്വന്തം ആസ്തികളും മരവിപ്പിക്കപ്പെട്ടതായി അറിയുന്നത്. ഇതിനുശേഷം കടുത്ത നിരാശയിലായിരുന്നു റൗഫെന്ന് ബന്ധുക്കൾ പ റഞ്ഞു.










0 comments