Deshabhimani

കടല്‍ കടന്നെത്തിയ കുട്ടിച്ചിത്രങ്ങൾ

Children's Pictures That Crossed the Sea

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരംഭിച്ച അന്താരാഷ്ട്ര ബാല ചിത്രകലാ പ്രദർശനത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Nov 13, 2026, 11:54 PM | 1 min read

തിരുവനന്തപുരം

ക്യാൻവാസിൽ കുത്തിവരച്ചിട്ട ചിത്രത്തിലൂടെ ലോകത്തെ മികച്ച ചിത്രത്തിനുള്ള സ്വർണമെഡൽ നേടുമ്പോൾ ഘാനയിൽനിന്നുള്ള എയ്‌സ്‌ലിയാം നാനോഫാം അൻക്രാഹിന്‌ പ്രായം ഒന്ന ര വയസ്സായിരുന്നു. ഇപ്പോൾ മൂ ന്നുവയസ്സ്‌. അക്രിലിക്കിലും ഓയി ൽ പെയിന്റിലും ആ കുഞ്ഞ്‌ വരച്ച ചിത്രങ്ങൾ തിരുവനന്തപുരത്തുമെത്തി. വിവിധ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുമുള്ള ബാലചിത്രപ്രതിഭകൾ വരച്ച ചിത്രങ്ങളാണ്‌ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലുള്ളത്‌. ബാലചിത്രകാരൻ എഡ്മണ്ട് തോമസ് ക്ലിന്റിന് സ്‌മരണാഞ്ജലിയർപ്പിക്കാൻ എക്‌സ്‌പ്രഷൻ– ആൻ ഐ ഓൺ ആർട്ട്‌ എന്ന സംഘടനയുടെ ‘ട്രാൻക്വിലിറ്റി’ അന്താരാഷ്ട്ര ബാല ചിത്രകലാ പ്രദർശനത്തിന്റെ രണ്ടാം പതിപ്പാണിത്‌. ദക്ഷിണാഫ്രിക്ക, ഘാന, അമേരിക്ക എന്നിവിടങ്ങളിൽനിന്നും ഇന്ത്യയിൽനിന്നുമടക്കം 75 കുട്ടികളുടെ ചിത്രങ്ങളാണുള്ളത്‌. വ്യാഴം രാവിലെ റവന്യു ജോയിന്റ്‌ സെക്രട്ടറി ഡി ധർമലശ്രീ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബി ഡി ദത്തൻ അധ്യക്ഷനായി. ക്യുറേറ്റർമാർ സി ഇ സുനിൽ, രജനി മേ നോൻ, എസ് അനി ൽ, ടി ബി ലാൽ, ശോഭന പടിഞ്ഞാറ്റിൽ, എം അജിത, എസ്‌ ആദിനാഥ് എന്നിവരും സംസാരിച്ചു. രാവിലെ 10.30 മുതൽ വൈകിട്ട്‌ ആറുവരെയാണ് പ്രദർശനം. ശനിയാഴ്‌ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home