വിമാനത്താവളത്തിൽ ബോംബ് 
ഭീഷണിയുമായി യാത്രക്കാരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2025, 12:00 AM | 1 min read

തിരുവനന്തപുരം

വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിനുള്ളിൽ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ്‌ ചെയ്‌തു. കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി നൗഷാദിനെയാണ്‌ (52) വലിയതുറ പൊലീസ് അറസ്റ്റ്‌ ചെയ്തത്‌. പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് ഉറക്കെ പറഞ്ഞ ഇയാളെ പരിശോധിച്ചതോടെ സംഭവം കബളിപ്പിക്കലാണെന്ന് മനസ്സിലായി. പിന്നാലെ പൊലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ യാത്രയും തടഞ്ഞു. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തു നിന്ന്‌ ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ പോകാനെത്തിയതായിരുന്നു ന‍ൗഷാദ്‌. ലഗേജുകൾ പരിശോധിക്കുന്നതിനിടെ ബാഗിൽ പൊട്ടുന്ന സാധനങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ഉദ്യോഗസ്ഥൻ ചോദിച്ചു. രണ്ടു ബോംബുകൾ ഉണ്ടെന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരായി. തുടർന്ന്‌ ഇയാളെ സിഐഎസ്എഫുകാർ തടഞ്ഞ് വച്ചു. ഡോഗ് സ്‌ക്വാഡ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടത്താനായില്ല. ഗൾഫ് എയർ അധികൃതർ നൽകിയ പരാതിയിലാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home