ഏരിയ പ്രവർത്തക കൺവൻഷൻ

സിഐടിയു കഞ്ഞിക്കുഴി ഏരിയ പ്രവർത്തക കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ജി മോഹനൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
സിഐടിയു കഞ്ഞിക്കുഴി ഏരിയ പ്രവർത്തക കൺവൻഷൻ സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ജി മോഹനൻ ഉദ്ഘാടനംചെയ്‌തു. സിഐടിയു ഏരിയ പ്രസിഡന്റ് പി സുരേന്ദ്രൻ അധ്യക്ഷനായി. എൽഡിഎഫ് സ്ഥാനർഥികളുടെ വിജയത്തിന് മുഴുവൻ തൊഴിലാളികളും പ്രവർത്തിക്കണമെന്ന് കൺവൻഷൻ തീരുമാനിച്ചു.സിഐടിയു കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി പി എസ് ഷാജി, സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിം, എസ് ദേവദാസ്, ഇ ആർ പൊന്നൻ, എം പി സുഗുണൻ, സി സി ഷിബു, ആർ ഷാജീവ്, കെ കെ ചന്ദ്രൻ, ടി എസ് രാജേഷ്, ഡി പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments