ad
Deshabhimani

ഡോ. മനോജ് വെള്ളനാടിന്‌ 
പുരസ്‌കാരം സമ്മാനിച്ചു

അത്തിക്കോട്ട് കുഞ്ഞിരാമൻ സാഹിത്യപുരസ്‌കാരം ഡോ. മനോജ് വെള്ളനാടിന്‌ മന്ത്രി കെ മുരളീധരൻ സമ്മാനിക്കുന്നു

അത്തിക്കോട്ട് കുഞ്ഞിരാമൻ സാഹിത്യപുരസ്‌കാരം ഡോ. മനോജ് വെള്ളനാടിന്‌ മന്ത്രി കെ മുരളീധരൻ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 12:00 AM | 1 min read

തിരുവനന്തപുരം

അത്തിക്കോട്ട് കുഞ്ഞിരാമൻ സാഹിത്യപുരസ്‌കാരം ഡോ. മനോജ് വെള്ളനാടിനും പരിസ്ഥിതിപുരസ്‌കാരം പി ഗിരീശനും സമ്മാനിച്ചു. എക്‌സ് സർവീസ് മെൻ അത്തിക്കോട്ട് കുഞ്ഞിരാമൻ സ്മരണാർഥം സംഘടിപ്പിച്ച ഓണാഘോഷം മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. 300 കുടുംബങ്ങൾക്ക് ഓണക്കിറ്റും നൽകി. മന്ത്രി സി പി ജോൺ മുഖ്യാതിഥിയായി. ചികിത്സാസഹായം കൗൺസിലർ വൈഷ്ണ സുരേഷ് വിതരണം ചെയ്തു. ഓട്ടോമേഷൻ ഏഷ്യ അസോസിയറ്റ്‌സിന്റെയും എക്‌സ് എൻആർഐ ആൻഡ് പ്രവാസി വെൽഫെയർ അസോസിയേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. മാത്യൂസ് മാങ്കാവിൽ അധ്യക്ഷനായി. റവ. ഷിബു പ്ലാവില, അശോകൻ അത്തിക്കോട്ട്, ഡോ. ഐസക് മാർ ഫിലോക്‌സിനോസ് എപിസ്‌കോപ, അശ്വിൻ എ അശോകൻ, ഡോ. മനോജ് വെള്ളനാട്, പി ഗിരീശൻ, സി ജി രാജൻ കെട്ടിടത്തിൽ, ശാന്തമ്മ മാത്യു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home