ad
Deshabhimani

ആറ്റുകാല്‍ പൊങ്കാല

തെരുവുകച്ചവടക്കാര്‍ക്ക്‌ ക്ലിയറന്‍സ് 
ഉറപ്പാക്കണമെന്ന്‌ പൊലീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 03, 2026, 03:05 AM | 1 min read

തിരുവനന്തപുരം

ആറ്റുകാല്‍ പൊങ്കാല ഉത്സവമേഖലയില്‍ തെരുവുകച്ചവടം നടത്തുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നത് കോര്‍പറേഷനും ശ്രദ്ധിക്കണമെന്ന ആവശ്യം ഉന്നയിച്ച് പൊലീസ്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് പൊലീസ് ഇക്കാര്യമുന്നയിച്ചത്. ഉത്സവമേഖലയില്‍ ഉള്‍പ്പെടുന്ന 57 വാര്‍ഡിലെ ശുചീകരണം മുന്‍വര്‍ഷങ്ങളിലെപ്പോലെ നടത്തും. ഇതിന് ഹെല്‍ത്ത് ഓഫീസറെ ചുമതലപ്പെടുത്തി. ക്ഷേത്രത്തിന് സമീപത്ത് താല്‍ക്കാലിക ശുചിമുറി സംവിധാനം ഒരുക്കുന്നതിലെ വീഴ്ചയും യോഗത്തില്‍ ചര്‍ച്ചയായി. മുന്‍ വര്‍ഷങ്ങളിലേതുപോലെ 70 ബയോ ടോയ്-ലറ്റ് കോര്‍പറേഷന്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. മേയര്‍ വി വി രാജേഷ് അധ്യക്ഷനായി. ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി ശോഭ, കോര്‍പറേഷന്‍ സെക്രട്ടറി എസ് ജഹാംഗീര്‍ , ഡിസിപി ദീപക് ധന്‍ഖേര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home