ad
Deshabhimani

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന

നഗരമേഖലയിൽമാത്രം കുറഞ്ഞത്‌ 
ഒന്നരലക്ഷത്തോളം വോട്ടർമാർ

പട്ടിക
avatar
വൈഷ്‌ണവ്‌ ബാബു

Published on Feb 27, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തിടുക്കപ്പെട്ട്‌ നടപ്പാക്കിയ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ തലസ്ഥാനത്ത്‌ കുറഞ്ഞത്‌ 3,21,582 വോട്ടർമാർ. എസ്ഐആർ നടപടി ആരംഭിക്കുമ്പോഴുള്ള ഒക്ടോബറിലെ പട്ടികപ്രകാരം 28,47,907 വോട്ടർമാരാണ് ജില്ലയിലുണ്ടായിരുന്നത്‌. അന്തിമപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇത് 25,26,325 ആയി കുറഞ്ഞു. ഈ രണ്ടു പട്ടികയും തമ്മിലെ താരതമ്യത്തിലാണ് വോട്ടർമാരുടെ എണ്ണത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നത്. ഇതിനിടെ എസ്‌ഐആറിന്റെ രണ്ടുഘട്ടങ്ങളിലായി നാലുലക്ഷത്തോളംപേർ പുറത്തായി. ഒരുലക്ഷത്തോളംപേരെ കൂട്ടിച്ചേർത്തു. പുതിയ വോട്ടർമാരെ കൂട്ടിച്ചേർത്തിട്ടും മൂന്നുലക്ഷത്തിലേറെ വോട്ടർമാർ എങ്ങനെ കുറഞ്ഞു എന്നതിൽ കമീഷന്‌ മറുപടിയില്ല. ഒക്ടോബർ പട്ടികപ്രകാരം ജില്ലയിൽ കൂടുതൽ വോട്ടർമാരുണ്ടായിരുന്ന മണ്ഡലം കോവളമായിരുന്നു– 2,22,626. എസ്‌ഐആർ പട്ടികപ്രകാരവും ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കോവളത്താണെങ്കിലും (1,99,738) ഇവിടെ 22,888 വോട്ട്‌ കുറഞ്ഞു. ജില്ലയിലെ നഗരമണ്ഡലങ്ങളിലാണ് വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവ്‌ രേഖപ്പെടുത്തിയത്‌. തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ നാലു നഗരമണ്ഡലങ്ങളിൽനിന്നായിമാത്രം 1,61,059 വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇതിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ഒക്ടോബറിൽ 2,05,100 വോട്ടർമാരുണ്ടായിരുന്ന ഇവിടെ എസ്‌ഐആർ പട്ടിക വന്നപ്പോൾ അത് 1,57,453 ആയി ചുരുങ്ങി. അതായത് ഒറ്റയടിക്ക് 47,647 വോട്ടർമാർ ഈ മണ്ഡലത്തിൽമാത്രം ഇല്ലാതായി. വട്ടിയൂർക്കാവിൽ 42,580, നേമത്ത് 38,063, കഴക്കൂട്ടത്ത് 32,769 പേരും പട്ടികയ്ക്ക് പുറത്തായി. ഗ്രാമീണമണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണം കുറഞ്ഞു. പാറശാല മണ്ഡലത്തിൽ 25,614ഉം നെയ്യാറ്റിൻകര 21,410 വോട്ടർമാരും കുറഞ്ഞു. വോട്ടർപട്ടികയിലെ കുറവ് ഏറ്റവും കുറഞ്ഞ മാറ്റം പ്രകടമായത് വർക്കല മണ്ഡലത്തിലാണ്. അവിടെ 7901 വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയത്. അർഹരായ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായോ എന്ന കാര്യത്തിൽ കമീഷന്‌ ഇപ്പോഴും മറുപടിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home