കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ: എ എസ് സജിത്ഖാൻ പ്രസിഡന്റ്; സന്തോഷ് ജി നായർ ജനറൽ സെക്രട്ടറി

എ എസ് സജിത്ഖാൻ, സന്തോഷ് ജി നായർ, എ കെ അഭിലാഷ്
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റായി എ എസ് സജിത്ഖാനെയും ജനറൽ സെക്രട്ടറിയായി സന്തോഷ് ജി നായരെയും തെരഞ്ഞെടുത്തു. പി ബി സുമ, എം എൽ ബിജു, പി എസ് മനു സതീഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ജോയിന്റ് സെക്രട്ടറിമാർ: പി എൽ അജുലാൽ, ഡോ. കെ മെഹബൂബുള്ള, ഐ വിനീത, റിബു ജേക്കബ് മാത്യു, എസ് കിരൺ, എസ് ആർ രശ്മി. ട്രഷറർ: എ കെ അഭിലാഷ്.









0 comments