ad
Deshabhimani

ശ്രീലങ്കയ്ക്കെതിരെ സായ് സുദർശൻ കളിക്കും; ശാരീരികക്ഷമത വീണ്ടെടുക്കാൻ പരിശീലനം തുടങ്ങി

Sai Sudharsan

സായ് സുദർശൻ

വെബ് ഡെസ്ക്

Published on Aug 05, 2026, 09:50 PM | 1 min read

മുംബൈ: ശ്രീലങ്കയുമായുള്ള രണ്ട്‌ മത്സര ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിൽ മുൻനിര ബാറ്റർ സായ്‌ സുദർശൻ കളിക്കുമെന്ന് റിപ്പോർട്ട്. കാൽവിരലിന് പരിക്കേറ്റതിനെ തുടർന്ന് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിൽ തുടരുകയായിരുന്നു താരം. ശനിയാഴ്ചയോടെ ടീമിനൊപ്പം ചേർന്നേക്കും.


ചൊവ്വാഴ്ച മുംബൈയിൽ നിന്ന് കൊളംബോയിലേക്ക് ഇന്ത്യൻ ടീം യാത്ര തിരിച്ചപ്പോൾ താരം ഒപ്പമുണ്ടായിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മൂന്നാം നമ്പർ ബാറ്ററാണ് സായ് സുദർശൻ. ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനായി ബം​ഗളൂരുവിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ മൂന്ന് ദിവസത്തെ സന്നാഹ മത്സരം അദ്ദേഹത്തിന് നഷ്ടമാകും.


ഏഴ് ടെസ്റ്റുകൾ കളിച്ച സായ് സുദർശൻ 383 റൺസ് നേടിയിട്ടുണ്ട്.



ശുഭ്‌മാൻ ഗിൽ നയിക്കുന്ന സംഘത്തിൽ മുപ്പത്തിമൂന്നുകാരൻ ഓഫ്‌സ്‌പിൻ ഓൾറ‍ൗണ്ടർ സരാൻഷ്‌ ജെയ്‌നും പേസർ ഗുർണൂർ ബ്രാറുമാണ്‌ പുതുമുഖങ്ങൾ. പരിചയസമ്പന്നനായ ഓൾറ‍ൗണ്ടർ രവീന്ദ്ര ജഡേജ തിരിച്ചെത്തി. പരിക്കേറ്റ വാഷിങ്‌ടൺ സുന്ദർ ആദ്യ മത്സരത്തിനുണ്ടാകില്ല.


ഇന്ത്യൻ ടീം: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ‍ഋഷഭ്‌ പന്ത്‌, സായ്‌ സുദർശൻ, ധ്രുവ്‌ ജുറെൽ, രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്‌, മാനവ്‌ സുത്താർ, അഖ്വിബ്‌ നബി, മുഹമ്മദ്‌ സിറാജ്‌, പ്രസിദ്ധ്‌ കൃഷ്ണ, ഗുർണൂർ ബ്രാർ, ദേവ്‌ദത്ത്‌ പടിക്കൽ, സരാൻഷ്‌ ജെയ്‌ൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home