"എന്ത് വിധിയാണെങ്കിലും എന്റെ ജനങ്ങളുടെ ഇടയിലേക്ക് തിരിച്ചുവരും"; തന്നെ അടർത്തി മാറ്റാനാകില്ലെന്ന് ഷെയ്ഖ് ഹസീന

ഷെയ്ഖ് ഹസീന
ന്യൂഡൽഹി: തനിക്ക് എന്ത് സംഭവിച്ചാലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് ഇന്ത്യയിൽ അഭയംതേടിയ മുൻ പ്രധാനമന്ത്രി ഹെയ്‌ഖ് ഹസീന. അധികാരത്തിന് വേണ്ടിയല്ല, രാജ്യത്തെ വികസനം, മതേതരത്വം, സമൃദ്ധി എന്നിവയുടെ പാതയിലേക്ക് തിരികെ നയിക്കാനാണ് താൻ മടങ്ങിയെത്തുന്നതെന്നും ഹസീന പറഞ്ഞു. ഡൽഹിയിൽ ഫോറിൻ കറസ്‌പോണ്ടേഴ്‌സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ നടത്തിയ മാധ്യമ സംവാദ പരിപാടിയിൽ ശബ്‌ദ സന്ദേശമായായിരുന്നു പ്രതികരണം.
"വളരെയധികം കഷ്ടപ്പെട്ടു, ഇനി കണ്ടുനിൽക്കാനാകില്ല. അവർ എന്നെ ജയിലിൽ അടയ്ക്കുകയോ കൊല്ലുകയോ ചെയ്തേക്കാം. പക്ഷേ എന്റെ ജനങ്ങൾക്കൊപ്പം ഉണ്ടാകാൻ ഞാൻ വീട്ടിലേക്ക് മടങ്ങും. ഡിസംബർ നമ്മുടെ വിജയമാസമാണ്. അതിനാൽ, ഡിസംബർ മാസത്തിൽ തന്നെ മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്ത് നേരിടേണ്ടി വന്നാലും സാരമില്ല."- ഹസീന പറഞ്ഞു.
തന്റെ പുറത്താകലിലേക്ക് നയിച്ച 2024ലെ പ്രക്ഷോഭങ്ങൾ സമാധാനപരമായ വിദ്യാർഥി പ്രക്ഷോഭമായിരുന്നില്ലെന്നും, ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഒരു സംഘടിത കാമ്പയിൻ ആയിരുന്നു എന്നും ഹസീന പറഞ്ഞു.
ഹസീനയുടെ പത്രസമ്മേളനം ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാൻ ആവശ്യപ്പെട്ടിരുന്നു.









0 comments