ad
Deshabhimani

ഭരണം തുലാസില്‍; 
മേയർ അമേരിക്കൻ ടൂറിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 03, 2026, 12:00 AM | 1 min read

തിരുവനന്തപുരം

നഗരം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട മേയർ വി വി രാജേഷ്‌ അമേരിക്കൻ ടൂറിൽ. എട്ട് ദിവസത്തെ സന്ദർശനത്തിന്‌ അമേരിക്കയ്‌ക്ക് പോകുന്നെന്ന്‌ മേയർതന്നെയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചത്‌. അമേരിക്കൻ മലയാളികളുടെ ക്ഷണം സ്വീകരിച്ചാണ്‌ പോകുന്നതെന്നും അറിയിച്ചു. അമേരിക്കയിലെ വിവിധ നഗരങ്ങളിലെ മേയർമാരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനുള്ള ഒ‍ൗദ്യോഗിക സന്ദർശനമെന്നാണ് ബിജെപിയുടെ പ്രചാരണം. ഫിലാഡൽഫിയ, ടെക്‌സാസ്‌, വാഷിങ്‌ടൺ ഡിസി, ന്യ‍ൂയോർക്ക്‌, ഹൂസ്‌റ്റൺ എന്നിവിടങ്ങളില്‍ മലയാളി സമൂഹത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കുമെന്നും ന്യൂ ജഴ്‌സിയിൽ അവാർഡ്‌ നൈറ്റിൽ പങ്കെടുക്കുമെന്നും മേയര്‍ കുറിച്ചിട്ടുണ്ട്. സിറ്റി മേയർമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും പോസ്റ്റിലുണ്ട്. സ്വകാര്യയാത്രയ്‌ക്ക്‌ ഒ‍ൗദ്യോഗിക അംഗീകാരം ലഭിക്കാനാണ് കൂടിക്കാഴ്‌ച ഉൾപ്പെടുത്തിയതെന്ന് ആക്ഷേപമുണ്ട്. 10ന്‌ തിരിച്ചെത്തും. അതുവരെ ഡെപ്യൂട്ടി മേയർ ആശാനാഥിനാണ്‌ ചുമതല. മാലിന്യസംസ്‌കരണത്തിലെ വീഴ്‌ച, തെരുവുനായ ശല്യം, മഴക്കാലപൂർവ ശുചീകരണം തുടങ്ങിയവയിലെല്ലാം ഭരണസമിതി പരാജയപ്പെട്ടുനിൽക്കുന്പോഴാണ്‌ മേയറുടെ വിദേശയാത്ര. കാപ്പ കേസിൽ ബിജെപി ക‍ൗൺസിലർ ജയിലിലായതോടെ ഭരണം തുലാസിലാണ്‌. ഒരു സ്വതന്ത്ര ക‍ൗൺസിലറുടെ പിന്തുണയിൽ ഭരിക്കുന്ന ബിജെപി ഭരണംനിലനിർത്താന്‍ പെടാപ്പാട്‌ പെടുകയാണ്‌. കാപ്പ കേസിൽ ജയിലിലായ ക‍ൗൺസിലർക്ക്‌ യുഡിഎഫ്‌ സർക്കാരിന്റെ സഹായത്തോടെ അനധികൃതമായി ആറുമാസത്തേക്ക്‌ അവധി നൽകിയശേഷമാണ്‌ മേയർ അമേരിക്കയിലേക്ക്‌ പോ
യത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home