ad
Deshabhimani

സ്വർണാഭരണം മോഷ്ടിച്ച
പ്രതി പിടിയിൽ

ഷമീർ

ഷമീർ

വെബ് ഡെസ്ക്

Published on Jul 20, 2026, 02:34 AM | 1 min read

മംഗലപുരം ​​

മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പുറം കണിയാപുരം റെയിൽവേ ഗേറ്റിന് സമീപം കഠിനംകുളം ചാന്നാങ്കര അണക്കപ്പിള്ള തോപ്പിൽ വീട്ടിൽ ഷമീറി (26)നെയാണ് അറസ്റ്റ് ചെയ്തത്. കഠിനംകുളം ചിറ്റാറ്റ്മുക്ക് പുന്നക്കാട് മണക്കാട്ട് വിളാകം വീട്ടിൽ സബീനയുടെ വീട്ടിൽനിന്ന്‌ മൂന്നുപവൻ ആഭരണം മോഷ്ടിച്ചതാണ്‌ കേസ്‌. കഠിനംകുളം എസ്എച്ച്ഒ സുനുമോന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ്, സിപിഒമാരായ ഹാഷിം, ദീപക് എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home