ad
Deshabhimani

സ്കൂൾ വാൻ മറിഞ്ഞ് കുട്ടികളടക്കം 
10 പേർക്ക് പരിക്ക്

accident

കനാലിലേക്ക് മറിഞ്ഞ സ്കൂള്‍ വാന്‍

വെബ് ഡെസ്ക്

Published on Jul 03, 2026, 11:30 PM | 1 min read

പാറശാല

കാഞ്ഞിരംകാട് സ്കൂള്‍ വാൻ തലകീഴായി കനാലിൽ മറിഞ്ഞ്‌ വിദ്യാർഥികളടക്കം 10 പേർക്ക് പരിക്ക്‌. ഉദിയൻകുളങ്ങര വട്ടവിള ന്യൂജ്യോതി സെൻട്രൽ സ്കൂളിന്റെ വാനാണ് വെള്ളി വൈകിട്ട് നാലോടെ വിദ്യാര്‍ഥികളുമായി മറിഞ്ഞത്. എറിച്ചല്ലൂർ പുതുവൽ -നല്ലൂർവട്ടം കനാൽ ബണ്ട് റോഡിൽ കാഞ്ഞിരംകാട് ഭാഗത്തുവച്ചാണ് സംഭവം. കനാലിൽ വെള്ളമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ സിബിൻ (32), ആയ അശ്വനി (34), വിദ്യാർഥികളായ ബെഥനിയേൽ (10), ആരോമൽ (11), ഇവാൻ (8), അർച്ചന (15), ആരോൺ ഷിബു (10), അർഷിത (14), ഇവാൻഷിബു (7), നന്ദകിഷോർ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിൻകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് ഗുരുതര പരിക്കേറ്റ ബെഥനിയേൽ (10), അർഷിത (14) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വീതി കുറഞ്ഞ കനാൽ റോഡിലൂടെ വരവെ നിയന്ത്രണം വിട്ടാണ് വാൻ മറിഞ്ഞത്‌. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പൊഴിയൂർ പൊലീസും അഗ്നിരക്ഷാസേനയുമെത്തി കുട്ടികളെ ആംബുലൻസുകളിൽ ആശുപത്രിയിൽ എത്തിച്ചു. മഴ പെയ്തതോടെ റോഡിന്റെ പല ഭാഗത്തും ചെളിക്കെട്ടും വീതിക്കുറവുമുണ്ട്. കൂടാതെ ജലജീവൻ മിഷനായി സ്ഥാപിച്ച പൈപ്പ് ലൈനിന്റെ കുഴികൾ അടയ്‌ക്കാത്തത് അപകടകാരണമായെന്ന് നാട്ടുകാർ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home