തദ്ദേശ തെരഞ്ഞെടുപ്പ്
പഞ്ചായത്തുകളിൽ 55,430 സ്ഥാനാർഥികൾ

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയിൽ ആകെയുള്ളത് 75,644 പേർ. 36,034 പേർ പുരുഷന്മാരും 39,609 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. പഞ്ചായത്തുകളിൽ ആകെ 55,430 സ്ഥാനാർഥികളാണുള്ളത്. ഇതിൽ 26,168 പേർ പുരുഷന്മാരും 29,262 പേർ സ്‌ത്രീകളുമാണ്. നഗരസഭകളിൽ ആകെ 10,031 സ്ഥാനാർഥികൾ. സ്ത്രീകൾ– 5221, പുരുഷന്മാർ– 4810. കോർപറേഷനിൽ ആകെ 1800 സ്ഥാനാർഥികൾ. ഇതിൽ 941 പേർ സ്ത്രീകളും 859 പേർ പുരുഷന്മാരും. ബ്ലോക്ക് പഞ്ചായത്തിൽ ആകെ 3525 പുരുഷന്മാരും 3583 സ്ത്രീകളും മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിൽ 672 പുരുഷന്മാരും 602 സ്ത്രീകളും മത്സരിക്കുന്നു.









0 comments