ad
Deshabhimani

കിളിമാനൂരിലും ചിറയിൻകീഴിലും 
2 പേർക്ക് പാമ്പുകടിയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 28, 2026, 12:00 AM | 1 min read

കിളിമാനൂർ

പൈപ്പിൻ ചുവട്ടിൽ യുവതിക്ക് പാമ്പുകടിയേറ്റു. തൊളിക്കുഴി പുലിയം പുലിയത്ത് വീട്ടിൽ സരിത (26) യ്ക്കാണ് കടിയേറ്റത്. ഞായർ രാത്രി എട്ടിനാണ് സംഭവം. ആഹാരം കഴിച്ച് പാത്രം കഴുകുന്നതിനുവേണ്ടി അടുക്കളവശത്തെ പൈപ്പിൻ ചുവട്ടിൽ എത്തിയപ്പോഴാണ് പാമ്പിന്റെ കടിയേൽക്കുന്നത്. ഉടൻ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന യുവതി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴിയിൽ വയോധികന് പാന്പുകടിയേറ്റു. പെരുങ്ങുഴി മാതശേരിക്കോണം മൂന്നുമുക്ക് വി ആർ ഹൗസിൽ ഭൂവനേന്ദ്രൻ (64)നാണ് പാന്പുകടിയേറ്റത്. തിങ്കൾ രാവിലെ 7.45 നായിരുന്നു. ലൈഫ് ഭവന പദ്ധതി വഴി ഭൂവനേന്ദ്രന് ലഭിച്ചവീടിന്റെ പണി നടക്കുകയാണ്. ഇതിനായി വെള്ളം ശേഖരിക്കാന്‍ തൊട്ടടുത്ത വീട്ടിലെ വിറക് പുരയിലിരുന്ന വീപ്പ എടുക്കാൻ പോകുന്നതിനിടെയാണ് ഇടതുകാലിലെ തള്ളവിരലിന് കടിയേറ്റത്. താലൂക്കാശുപത്രിയിലെത്തിച്ച് ആന്റിവെനം നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടുകാർ വാവാ സുരേഷിനെ വിളിച്ച് പരിശോധന നടത്തി. ചേരയെ കണ്ടെത്തിയെങ്കിലും മറ്റ് പാമ്പിനെ കണ്ടെത്താനായില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home