ad
Deshabhimani

പകർച്ചപ്പനി: സ്ഥിതി ഗുരുതരം

10 ദിവസം; 122 പേർക്ക്‌ ഇൻഫ്ലുവൻസ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Sep 14, 2026, 12:16 AM | 1 min read

തിരുവനന്തപുരം

അതികഠിന ചൂടിലും പനിച്ചുവിറച്ച്‌ ജില്ല. 10 ദിവസത്തിൽ 122 പേർക്കാണ്‌ ഇൻഫ്ലുവൻസ പിടിപെട്ടത്‌. ആറിന്‌ മരിച്ച ആനാട്‌ സ്വദേശിയായ രണ്ട്‌ വയസ്സുകാരന്റെ മരണവും ഇൻഫ്ലുവൻസ മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. സാധാരണ പനിയിൽനിന്ന്‌ വ്യത്യസ്തമായി ശ്വാസകോശത്തെ നേരിട്ട്‌ ബാധിക്കുന്നതാണ്‌ രോഗം ഗുരുതരമാക്കുന്നത്‌. രോഗബാധയെക്കുറിച്ച് ആരോഗ്യവകുപ്പിൽനിന്ന്‌ കൃത്യമായി ബോധവൽക്കരണമില്ലാത്തതും സ്ഥിതി ഗുരുതരമാക്കി. പനി വന്നുപോയാലും ശരീരത്തിൽ വൈറസ്‌ നിലനിൽക്കുന്നത്‌ കാരണം ദിവസങ്ങളോളം അസുഖം നീണ്ടുനിൽക്കുന്നുണ്ട്‌. ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല വ്യാപനവും ജില്ലയിൽ രൂക്ഷമായി തുടരുകയാണ്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരും ജില്ലയിലാണ്‌. 163 പേർക്ക്‌ 10 ദിവസത്തിൽ രോഗം ബാധിച്ചു. കുന്നത്തുകാലിൽ 53കാരിയുടെ മരണവും റിപ്പോർട്ട്‌ ചെയ്തു. മുട്ടടയിൽ രണ്ടുപേർക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച 22 പേരിൽ വെമ്പായം സ്വദേശിയായ ഒരാൾ മരിച്ചു. ഒരുദിവസം 700ലധികംപേരാണ്‌ പനിബാധിച്ച്‌ ചികിത്സ തേടുന്നത്‌. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും ബോധവൽക്കരണം നൽകുന്നതിലുമുള്ള ആരോഗ്യവകുപ്പിന്റെ വീഴ്‌ചയാണ്‌ രോഗവ്യാപനം രൂക്ഷമാകാൻ കാരണം. മഴക്കാലത്ത്‌ എലിപ്പനി പ്രതിരോധ ഗുളികകൾ നൽകാൻപോലും പരാജയപ്പെട്ടു.

സൂക്ഷിക്കാം, 
ഇൻഫ്ലുവൻസയെ

ഇൻഫ്ലുവൻസ അഥവാ ഫ്ലൂ ഇൻഫ്ലുവൻസ വൈറസുകൾമൂലം ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെയാണ് പ്രധാനമായും ബാധിക്കുക. സാധാരണ ജലദോഷത്തിൽനിന്ന് വ്യത്യസ്തമായി ഇത് പെട്ടെന്ന് ഗുരുതരമാകും. ​

പ്രതിരോധ മാർഗങ്ങൾ

ഇൻഫ്ലുവൻസ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വർഷത്തിലൊരിക്കൽ എടുക്കുന്നത് രോഗബാധ തടയാനും രോഗാവസ്ഥ ലഘൂകരിക്കാനും സഹായിക്കും. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടുക. രോഗബാധിതരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home