ad
Deshabhimani

നെല്ലിക്കോണത്ത്‌ വീണ്ടും ഞാറ്റടിയുടെ ഈണം

നെല്ലിക്കോണം ഏലായിൽ കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞാറ് നടുന്നു

നെല്ലിക്കോണം ഏലായിൽ കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞാറ് നടുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 11:34 PM | 1 min read

പാറശാല

കുളത്തൂർ നെല്ലിക്കോണം ഏലായിൽ സ്കൂൾ കുട്ടികളിലൂടെ പുനർജനിക്കുന്നു, ഞാറ്റടിയുടെ ഈണം. കുളത്തൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് രണ്ട് പതിറ്റാണ്ടിനുശേഷം നെൽക്കൃഷി പുനരാരംഭിച്ച നെല്ലിക്കോണം ഏലായിൽ കർഷകർക്കൊപ്പം ചേരാനെത്തിയത്‌. മുട്ടോളം ചളിയിലിറങ്ങിയുള്ള നടീൽ ഉത്സവം കുട്ടികൾക്ക്‌ നവ്യാനുഭവമായി. അമ്പത് ഏക്കറിലധികമുള്ള പാടശേഖരം ഒരുകാലത്ത് മേഖലയിലെ പ്രധാന നെല്ലുൽപ്പാദന കേന്ദ്രമായിരുന്നു. പലരും മറ്റ് കൃഷിയിലേക്ക് ചേക്കേറിയപ്പോൾ നെല്ലിക്കോണം ഏലയും കൃഷിയോഗ്യമല്ലാതായി. പാടം വീണ്ടെടുക്കണമെന്ന ഒരുകൂട്ടം കർഷകരുടെ ദൃഢനിശ്ചയത്തിന് കൃഷിഭവനും പഞ്ചായത്തധികൃതരും കുടുംബശ്രീ പ്രവർത്തകരും പിന്തുണ നൽകിയതോടെ ഏല പഴയ പ്രതാപം തിരിച്ചുപിടിച്ചു. അധ്യാപിക മിനിയുടെ നേതൃത്വത്തിൽ സ്കൂളിലെ കതിർ കാർഷിക ക്ലബ്ബിലെ 30 അംഗങ്ങളാണ്‌ ഒരേക്കറോളം വരുന്ന പാടത്ത് നെൽവിത്തിറക്കിയത്‌. പഴയകാല കർഷകരുടെ വേഷത്തിലാണ്‌ കുട്ടികൾ ഞാറുനട്ടത്. കാർഷിക ക്ലബും പാടശേഖര സമിതിയും പഞ്ചായത്തും ക്യഷിഭവനും സ്കൂളിലെ കാർഷിക ക്ലബ്ബിന്‌ പൂർണ പിന്തുണ നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home