print edition സർവകലാശാലകളിൽ; ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’

ന്യൂഡൽഹി: ആർഎസ്‌എസ് സമ്മർദത്തെത്തുടർന്ന് ‘ഇന്ത്യ’യെ വെട്ടി ‘ഭാരത’മെന്ന് ഉപയോഗിച്ച് സർവകലാശാലകൾ. സംഘപരിവാറുമായി അടുത്തബന്ധമുള്ള ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ ആവശ്യത്തിനുവഴങ്ങി ബിരുദസർട്ടിഫിക്കറ്റ്, മാർക്ക്‌ഷീറ്റ്, ക്ഷണക്കത്ത്, ബോർഡ് തുടങ്ങിയവയിലാണ് മാറ്റം വരുത്തിയത്.
മധ്യപ്രദേശിലെ റാണി ദുർഗാവതി സർവകലാശാല, ദേവി അഹല്യ വിശ്വവിദ്യാലയ, ചത്തീസ്‌ഗഡിലെ കേന്ദ്രസർവകലാശാലയായ ഗുരു ഘാസിദാസ് വിശ്വവിദ്യാലയ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം നടപ്പാക്കി. വിസിമാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ പുതിയ നീക്കത്തെ ന്യായീകരിച്ചും രംഗത്തെത്തി.
ഇനി ‘ഫുട്‌ബോൾ ഫെഡറേഷൻ ഓഫ് ഭാരത് ’
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ ഫുട്‌ബോൾ ഫെഡറേഷൻ ഓഫ് ഭാരത് എന്ന് പുനർനാമകരണം ചെയ്യാൻ ശുപാർശ. ഇന്ത്യൻ ടീമിന്റെ ഒൗദ്യോഗിക മത്സരങ്ങൾക്ക് മുന്പ് ജനഗണമനയും വന്ദേമാതരവും നിർബന്ധമാക്കാനുള്ള ശുപാർശയും കൈമാറി. ശനിയാഴ്‌ച്ച ചേർന്ന പ്രത്യേക ജനറൽബോഡി യോഗത്തിലാണ് തീരുമാനം.
ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) സംഘടനയുടെ പേര് 90 വർഷങ്ങൾക്ക് ശേഷമാണ് മാറ്റാൻ പോകുന്നത്. അതേസമയം, കായികമന്ത്രാലയത്തിന്റെ അനുമതികൂടി ലഭിച്ചശേഷമേ പുനഃനാമകരണം ഉണ്ടാകുകയുള്ളുവെന്ന് പ്രസിഡന്റ് കല്യാൺ ചൗബേ പ്രതികരിച്ചു. ഫിഫയുടെ അംഗീകാരവും ആവശ്യമുണ്ട്.









0 comments