ലോഗോ പ്രകാശിപ്പിച്ചു

തിരുവനന്തപുരം
കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിക്കുന്ന ചിത്രകാരന്‍ എ രാമചന്ദ്രന്‍ മ്യൂസിയത്തിന്റെ ലോഗോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശിപ്പിച്ചു. രാമചന്ദ്രന്റെ മകൻ രാഹുല്‍ രാമചന്ദ്രന്‍, ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, എബി എന്‍ ജോസഫ്, മനു സി പുളിക്കന്‍, ശബരീലാൽ തുടങ്ങിയവര്‍ പങ്കെടുത്തു. എ രാമചന്ദ്രന്റെ ‘ദി സോങ് ഓഫ് ദി സിംബൂള്‍ ട്രീ'എന്ന പ്രശസ്ത ചിത്രത്തി ല്‍ നിന്നു വികസിപ്പിച്ചതാണ് ലോഗോ. രാമചന്ദ്രന്റെ ശിൽപ്പങ്ങൾ, ചിത്രങ്ങൾ, സിറാമിക്കുകൾ, സ്റ്റാമ്പ് ഡിസൈനുകൾ, കുട്ടികള്‍ക്കായുള്ള പുസ്‌തകങ്ങൾ എന്നിവ മ്യൂസിയത്തിലുണ്ടാകും. ഒക്ടോബര്‍ ആദ്യവാരം തുറക്കും.










0 comments