Deshabhimani

വിദ്യാഭ്യാസവകുപ്പിൽ സ്ഥാനക്കയറ്റം

എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധിച്ചു

കേരള എൻജിഒ യൂണിയനും കെജിഒഎയും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം കെ പി സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കേരള എൻജിഒ യൂണിയനും കെജിഒഎയും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം കെ പി സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 18, 2026, 11:14 PM | 1 min read

 തിരുവനന്തപുരം

വിദ്യാഭ്യാസവകുപ്പിലെ വിവിധ തസ്തികകളിൽ നിലനിൽക്കുന്ന ഒഴിവുകൾ അടിയന്തരമായി നികത്തി അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിക്കണമെന്ന് കേരള എൻജിഒ യൂണിയനും കെജിഒഎയും ആവശ്യപ്പെട്ടു. ജീവനക്കാരുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റങ്ങൾ ഉടൻ അനുവദിക്കുക, വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി. വിരമിക്കലിനെ തുടർന്നുണ്ടായ 70 സീനിയർ ക്ലർക്ക് ഒഴിവിലും സീനിയോറിറ്റി ലിസ്റ്റിനായി കാത്തുനിൽക്കാതെ താൽക്കാലിക സ്ഥാനക്കയറ്റം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കെജിഒഎ സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു അധ്യക്ഷനായി. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, എസ് മണിവർണൻ, എ സ് ശ്രീകുമാർ, എം ജെ ഷീജ, ആ ർ വി രമ്യ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home