Deshabhimani

കെഎസ്‌യുവിനായി ഒത്തുകളി

യൂണിയൻ തെരഞ്ഞെടുപ്പ് 
മാറ്റിവച്ചതിൽ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2026, 11:16 PM | 1 min read

 തിരുവനന്തപുരം

യൂണിവേഴ്സിറ്റി കോളേജിലെയും കാഞ്ഞിരംകുളം കെഎൻഎം ആർട്സ് ആൻഡ് സയൻസ് കോളേജിലെയും യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കെഎസ്‌യു ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. എസ്‌എഫ്‌ഐ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ‍ൂക്ഷ്‌മപരിശോധനയിൽ റിട്ടേണിങ്‌ ഓഫീസർ തീർപ്പാക്കിയ പരാതിയുടെ പേരിലാണ്‌ കോൺഗ്രസ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളുടെ ഒത്താശയോടെ വെള്ളിയാഴ്‌ചത്തെ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌പിച്ചത്‌. വിദ്യാ‌ർഥികളോട് ചർച്ചപോലും ചെയ്യാതെ കെഎസ്‍യുവിന്റെ ആവശ്യപ്രകാരം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന്‌ എസ്‌എഫ്‌ഐ നേതാക്കൾ ചൂണ്ടിക്കാട്ടി. പരാതിയിൽ കഴന്പില്ലെന്നതാണ്‌ റിട്ടേണിങ്‌ ഓഫീസറുടെ നിലപാടെന്ന്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാറും വിദ്യാർഥികളോട്‌ വ്യക്തമാക്കി. റിട്ടേണിങ്‌ ഓഫീസറുടെ തീരുമാനം മറികടന്നാണ്‌ സർവകലാശാല തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചത്‌. യൂണിവേഴ്സിറ്റി കോളേജിലെ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ നാമനിർദേശപത്രികയിൽ റോൾ നന്പറിന്‌ പകരം അഡ്‌മിഷൻ നന്പർ രേഖപ്പെടുത്തിയെന്നതാണ്‌ കെഎസ്‌യു ഉന്നയിക്കുന്ന പ്രശ്‌നം. സൂക്ഷ്‌മപരിശോധന വേളയിൽ ഇ‍ൗ വിഷയം റിട്ടേണിങ്‌ ഓഫീസർ ഡോ. മണിശങ്കർ പരിഗണിച്ചു. സ്ഥാനാർഥികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല പിശകെന്നും നിസ്സാര പ്രശ്‌നങ്ങൾ അവഗണിക്കാമെന്നും സർവകക്ഷിയോഗത്തിൽ കെഎസ്‌യു അടക്കം എല്ലാവരും അംഗീകരിച്ചിരുന്നു. ഇതിനുശേഷമാണ്‌ കെഎസ്‌യു അട്ടിമറി നീക്കത്തിനിറങ്ങിയത്‌. കാഞ്ഞിരംകുളം കോളേജിൽ എസ്‌എഫ്‌ഐയുടെ ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ സ്ഥാനാർഥികൾ മുൻ അഡ്‌മിഷൻ റദ്ദാക്കിയില്ലെന്നതാണ്‌ പരാതി. ഇ‍ൗ മാസം 30 വരെ അഡ്‌മിഷൻ റദ്ദാക്കാൻ സമയമുള്ളപ്പോഴാണ്‌ ദുരൂഹനീക്കം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home