സാഹിത്യപുരസ്‌കാരം സമ്മാനിച്ചു

മാനസീദേവിക്ക് വനിതാ സാഹിതി സാഹിത്യപുരസ്‌കാരം ദിവ്യ എസ് അയ്യർ സമ്മാനിക്കുന്നു
തിരുവനന്തപുരം
വനിതാ സാഹിതി ജില്ലാ കമ്മിറ്റിയും സുശീലഗോപാലൻ സ്‌മാരക ഗ്രന്ഥശാലയും സംഘടിപ്പിച്ച സാഹിത്യപുരസ്‌കാര സമർപ്പണവും സർഗസംവാദവും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ ഉദ്‌ഘാടനം ചെയ്‌തു. എഴുത്തുകാരി മാനസീദേവിക്ക് പുരസ്‌കാരം സമ്മാനിച്ചു. കേരള അത്‌ലറ്റിക് ചാമ്പ്യൻഷിപ് കായിക മേളയിൽ രണ്ട് സ്വർണവും വെള്ളിയും നേടിയ ഇന്ദിരാദേവിയെയും കേരള സർവകലാശാല റാങ്ക് ജേതാവ് ഗൗരി രാജീവിനെയും അനുമോദിച്ചു. സുശീലഗോപാലൻ മെമ്മോറിയൽ ഗ്രന്ഥശാല പ്രസിഡന്റ് എസ് പുഷ്‌പലത അധ്യക്ഷയായി. വനിതാ സാഹിതി ജില്ലാ സെക്രട്ടറി എൽ പ്രേമലത, വി എം സുനന്ദകുമാരി, കെ ബി ശോഭനകുമാരി, വി എസ് ബിന്ദു, വി എൻ മുരളി, വി സീതമ്മാൾ, എസ് രാഹുൽ, പി ഗിരിജഭായി എന്നിവർ സംസാരിച്ചു. സർഗസംവാദത്തിൽ വനിതാ സാഹിതി ജില്ലാ വൈസ് പ്രസിഡന്റ് സുഭദ്രയമ്മ അധ്യക്ഷയായി. പ്രൊഫ. എ ജി ഒലീന പുസ്‌തക അവതരണം നടത്തി. വനിതാ സാഹിതി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീലേഖ മോഡറേറ്ററായി. ജില്ലാ ജോയിന്റ് സെക്രട്ടറി ചിത്രാദേവി സംസാരിച്ചു. വനിതാ സാഹിതി മ്യൂസിക് ട്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി.






0 comments