Deshabhimani

ആനത്തലവട്ടം ആനന്ദനെ അനുസ്‌മരിച്ച്‌ നാട്‌

ananthalavattom anusmaanam

സിഐടിയു ജില്ലാ കമ്മിറ്റി ​ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദൻ അനുസ്മരണയോ​ഗം സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 10:58 PM | 1 min read

തിരുവനന്തപുരം

തൊഴിലാളി പ്രസ്ഥാനത്തിന്റെ നിസ്വാർഥ പോരാളിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ മൂന്നാം ഓർമദിനം സമുചിതമായി ആചരിച്ച് നാട്‌. ജില്ലയിൽ തൊഴിൽ കേന്ദ്രങ്ങളിലും പ്രധാന കവലകളിലും കൊടിതോരണങ്ങൾ കെട്ടി പതാക ഉയർത്തി. അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെന്ററിൽ സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ പതാക ഉയർത്തി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഇ ജി മോഹനൻ പതാക ഉയർത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. കെ ജയമോഹനൻ അധ്യക്ഷനായി. നാലാഞ്ചിറ ഹരി, ടി രവീന്ദ്രൻ, എം സുന്ദരം എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ പതാക ഉയർത്തി. സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഗാന്ധിപാർക്കിൽ അനുസ്മരണം നടത്തി. ടി പി രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ രാമു, സി ജയൻബാബു, സി കെ ഹരികൃഷ്ണൻ, എസ് പുഷ്പലത, ഇ ജി മോഹനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home