നിർത്തിയിട്ട ജീപ്പ് മുന്നോട്ടുനീങ്ങി കടകൾക്ക് നാശം

ചെറുപുഴ: ചെറുപുഴ മേലെ ബസാറിൽ നിർത്തിയിട്ട പിക്കപ്പ് ജീപ്പ് മുന്നോട്ട് നീങ്ങി മൂന്ന് കടകളുടെ മുൻവശം തകർന്നു. തിങ്കൾ പകലോടെയാണ് അപകടം. ചെറുപുഴ മേലെ ബസാറിലെ റോയൽ ചിക്കൻ സെന്ററിൽ കോഴിയുമായെത്തിയ പിക്കപ്പ് ജീപ്പാണ് അപകടത്തിപ്പെട്ടത്.
വാഹനം നിർത്തിയിട്ടശേഷം ഡ്രൈവർ കടയിലേയ്ക്ക് പോയപ്പോഴാണ് ജീപ്പ് നീങ്ങി കടകളിൽ ഇടിച്ചത്. ചെറുപുഴ നാഗാർജുന ഔഷധശാല, സൺ ആൻഡ് ഷെയ്ഡ് ഫുട്‌വേർ, ക്ലാസിക് ഫാൻസി ഷോപ്പ് എന്നീ വ്യാപാര സ്ഥാപനങ്ങൾക്കാണ് നാശം സംഭവിച്ചത്.








0 comments