Deshabhimani

ക്രിമിനൽ ക‍ൗൺസിലറുടെ വ്യാജ ഒപ്പ്‌

പൊലീസ്‌ തെളിവെടുപ്പ്‌ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 05, 2026, 10:53 PM | 1 min read

തിരുവനന്തപുരം

കാപ്പ കേ3സിൽ ഒളിവിൽ കഴിയവെ വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ ഒപ്പ് കൗൺസിൽ യോഗ രജിസ്റ്ററിൽ വ്യാജമായി രേഖപ്പെടുത്തിയെന്ന്‌ എൽഡിഎഫ്‌ പരാതിയിൽ മ്യൂസിയം പൊലീസ്‌ അന്വേഷണം തുടങ്ങി. തിങ്കളാഴ്‌ച കോർപറേഷൻ ഓഫീസിലെത്തിയ സംഘം തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, അറ്റൻഡൻസ്‌ രജിസ്റ്റർ എന്നിവ നൽകാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്‌. എൽഡിഎ-ഫ്‌ പാർലമെന്ററി ലീഡർ എസ്‌ പി ദീപക്കാണ്‌ സിറ്റി പൊലീസ്‌ കമീഷണർക്ക്‌ പരാതി നൽകിയത്‌. ഒരാളെ തലയ്ക്കടിച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസിലുൾപ്പെടെ ഒളിവിലായിരുന്നപ്പോഴാണ് മൂന്ന് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തെന്ന് കാണിച്ച് ഒപ്പിട്ടത്‌. തുടർച്ചയായി 3 കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യനാക്കപ്പെടുന്നത്‌ ഒഴിവാക്കുന്നതിനാണ്‌ ബിജെപി ഇ‍ൗ കള്ളക്കളി നടത്തിയത്‌. ഒരു സ്വതന്ത്രന്റെമാത്രം പിൻബലത്തിൽ ഭരിക്കുന്ന ബിജെപി സുഗതനെ അയോഗ്യതയിൽനിന്ന്‌ രക്ഷിച്ചെടുക്കാനുള്ള പെടാപ്പാടിലാണ്‌. പൊലീസ്‌ സത്യസന്ധമായ അന്വേഷണം നടത്തി, വേഗത്തിൽ റിപ്പോർട്ട്‌ നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന്‌ എസ്‌ പി ദീപക്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home