ad
Deshabhimani

പാറശാലയിലെ എല്ലാ പഞ്ചായത്തിലും എൽഡിഎഫിന്‌ ലീഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ബി ആർ അജീഷ്‌ ബാബു

Published on May 07, 2026, 12:53 AM | 1 min read

പാറശാല

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പംനിന്ന്‌ പാറശാല. മണ്ഡലത്തില്‍ 2230 കോടിയിലധികം വികസനം എത്തിച്ച സി കെ ഹരീന്ദ്രനെത്തന്നെ ജനം വീണ്ടും തെരഞ്ഞെടുത്തു. 15,013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി കെ ഹരീന്ദ്രനെ മൂന്നാമതും മണ്ഡലം തെരഞ്ഞെടുത്തത്. വെള്ളറട, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, കൊല്ലയിൽ, പാറശാല, കള്ളിക്കാട്, ആര്യൻകോട്, അമ്പൂരി, പെരുങ്കടവിള എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് പാറശാല മണ്ഡലം. 257 ബൂത്തുകളില്‍ 1,95,648 വോട്ടാണുള്ളത്. 1,55,008 വോട്ട്‌ പോൾ ചെയ്തു. സി കെ ഹരീന്ദ്രൻ 69,149 വോട്ട്‌ നേടി. യുഡിഎഫ് സ്ഥാനാർഥി നെയ്യാറ്റിൻകര സനലിന്‌ 54,136 വോട്ടും എൻഡിഎ സ്ഥാനാർഥി ഗിരീഷ് നെയ്യാറിന്‌ 29,919 വോട്ടും ലഭിച്ചു. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നിലനിര്‍ത്തി. ഒറ്റശേഖരമംഗലം പഞ്ചായത്തിൽ 16 ബൂത്തുകളില്‍ എൽഡിഎഫും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്തു. കള്ളിക്കാട്: 1088, അമ്പൂരി: 839, ആര്യൻകോട്: 1845, പെരുങ്കടവിള: 1489, കൊല്ലയിൽ: 2917, പാറശാല: 73, കുന്നത്തുകാൽ: 3406, വെള്ളറട: 1594 എന്നിങ്ങനെയാണ് എല്‍ഡിഎഫ് ലീഡ് നില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home