ad
Deshabhimani

വികസനത്തിനൊപ്പം മാറാൻ കോവളം

poratta polima
avatar
സ്വാതി സുജാത

Published on Mar 09, 2026, 07:57 PM | 2 min read

തിരുവനന്തപുരം: ലോകത്തെ കേരളവുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കരുത്തിൽ വികസനത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ് കോവളം. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി ഇന്ത്യയുടെ പ്രധാന വാണിജ്യ ഹബ്ബായി കോവളം. മഹാത്മാ അയ്യൻകാളിയുടെ കർമഭൂമിയായ വെങ്ങാനൂർ ഉൾപ്പെടുന്ന മണ്ഡലം സാമൂഹിക നീതിയുടെ പോരാട്ടവീര്യം പേറുന്ന മണ്ണാണ്. ബാലരാമപുരത്തെ കൈത്തറി ഗ്രാമവും കല്ലിയൂരിലെ കാർഷിക മേഖലയും മണ്ഡലത്തിന്റെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗം.


പൂവാർ, കരുംകുളം, കാഞ്ഞിരംകുളം, കോട്ടുകാൽ, വെങ്ങാനൂർ, കല്ലിയൂർ, ബാലരാമപുരം പഞ്ചായത്തുകളും നാല്‌ കോർപറേഷൻ വാർഡും ചേരുന്നതാണ്‌ മണ്ഡലം. 2016ൽ 60,268 വോട്ട് നേടി യുഡിഎഫിലെ എം വിൻസന്റ്‌ ജയിച്ചു. എൽഡിഎഫിലെ ജമീല പ്രകാശം 57,653 വോട്ടും ബിജെപിയിലെ ടി എൻ സുരേഷ് 30,987വോട്ടും നേടി. 2021ലും എം വിൻസന്റ്‌ ജയിച്ചു. യുഡിഎഫ്‌ എംഎൽഎക്ക്‌ കീഴിൽ 10 വർഷം നേരിട്ട വികസനമുരടിപ്പിന്‌ അറുതി വരുത്താനാണ്‌ ഇ‍ൗ തെരഞ്ഞെടുപ്പിലൂടെ കോവളം ശ്രമിക്കുന്നത്‌.


എൽഡിഎഫ്‌ സർക്കാർ കിഫ്‌ബിയിലൂടെ വിഭാവനം ചെയ്ത പദ്ധതികളെപ്പോലും തകർക്കാൻ എംഎൽഎ ശ്രമിച്ചു. വിഴിഞ്ഞം പദ്ധതിക്ക്‌ 13,000 കോടി അനുവദിച്ചുള്ള ബജറ്റ് കീറിയെറിയുന്നതിലും മുന്നിലായിരുന്നു. കോവളം ബീച്ച് വികസനത്തിന്‌ 93 കോടി, വെള്ളായണി കായൽ വികസനത്തിന്‌ 96 കോടി, വിഴിഞ്ഞം ജിഐഎസ് സബ്സ്റ്റേഷൻ, കോട്ടുകാൽ അതിയന്നൂർ കുടിവെള്ള പദ്ധതി, വെള്ളായണി കാക്കാമൂല പാലത്തിന്‌ 30 കോടി, കാഞ്ഞിരംകുളം കോളേജ് സ്ഥലം ഏറ്റെടുപ്പ്, പുതിയ കെട്ടിടം, തീരദേശ ഹൈവേ, കരമന – കളിയിക്കാവിള ഹൈവേ, കഴക്കൂട്ടം – കാരോട് ദേശീയപാത, ആഴാകുളം– പനങ്ങോട് റോഡ് തുടങ്ങിയ പദ്ധതികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കി.​


മത്സ്യത്തൊഴിലാളികൾക്കായുള്ള "പുനർഗേഹം' പുനരധിവാസ പദ്ധതിയും പുലിമുട്ട്‌ നിർമാണവും നടക്കുന്നു. നെയ്‌ത്തുകാരുടെ പ്രതിസന്ധികൾക്ക്‌ പരിഹാരമായി പ്രഖ്യാപിച്ച പാക്കേജുകൾ, കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലെ കർഷക പ്രശ്നങ്ങൾക്കുള്ള പരിഹാരം, കോവളം ബീച്ച്‌ നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമെല്ലാം ഇ‍ൗ തെരഞ്ഞെടുപ്പിൽ ചർച്ചയാകും.


അന്തിമ വോട്ടർപ്പട്ടിക


ആകെ വോട്ടർമാർ – 1,99,738

പുരുഷന്മാർ – 97,640

സ്‌ത്രീകൾ – 10,2096

ട്രാൻസ്‌ജെൻഡർ – 2

എസ്‌ഐആറിൽ പുറത്തായവർ– 22,888 പേർ


2021 ലെ തെരഞ്ഞെടുപ്പ്‌


ആകെ വോട്ടർമാർ – 2,18,656

പോൾ ചെയ്തത്‌: 1,59,100

​വോട്ടിങ്‌ ശതമാനം: 70.94

ഭൂരിപക്ഷം: 11562

എം വിൻസന്റ്‌ (യുഡിഎഫ്‌): 74,868

ഡോ. എ നീലലോഹിത ദാസൻ (എൽഡിഎഫ്‌): 63306

വിഷ്‌ണുപുരം ചന്ദ്രശേഖരൻ (എൻഡിഎ): 18664



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home